പ്രതിപക്ഷത്തിന്റെ ഇന്ത്യയില്‍ പോപ്പുലര്‍ ഫ്രണ്ടും ഇന്ത്യന്‍ മുജാഹിദീനും
1 min readഇന്‍ഡ്യ എന്ന പേരിട്ടതുകൊണ്ട് മാത്രം കാര്യമില്ലെന്ന് നരേന്ദ്രമോദി
പേരിലൊരു കാര്യവുമില്ലെന്ന് പ്രതിപക്ഷത്തെ കളിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പേരില്‍ ഇന്ത്യ എന്നിട്ടതുകൊണ്ട് നിങ്ങള്‍ക്കൊരുപ്രയോജനവുമില്ല. ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ ്കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ , ഈസ്റ്റ് ഇന്ത്യകമ്പനിഎന്നിവയിലും ഇന്ത്യ എന്നപേരുണ്ടെന്ന് പ്രധാനമന്ത്രി പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു.
തോറ്റു തളര്‍ന്ന, പ്രതീക്ഷകള്‍ ഇല്ലാതായ പ്രതിപക്ഷം മോദിയെ എതിര്‍ക്കുക എന്ന ഏക അജന്‍ഡയുമായാണ് നില്‍ക്കുന്നത്. അവരുടെ കളികണ്ടാല്‍ അവര്
പ്രതിപക്ഷത്ത് തന്നെ ഇരികാന്‍ മനസ്സിലുറപ്പിച്ചപോലുണ്ടെന്ന് മോദി കളിയാക്കി. 2024ലെ തിരഞ്ഞെടുപ്പില്‍ വമ്പിച്ച ജനപിന്തുണയോടെ ബി.ജെ.പി അധികാരത്തിലേക്ക് വരും.
മണിപ്പൂര്‍ വിവാദത്തില്‍ പെട്ട് രണ്ട് സഭകളിലും ബഹളമായതോടെ പല പ്രധാനപ്പെട്ട നിയമനിര്‍മ്മാണങ്ങളും ഈ ദിവസങ്ങളില്‍ നടക്കാതായി. മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രം പറഞ്ഞിട്ടും പ്രധാന നിയമനിര്‍മ്മാണങ്ങള്‍ തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം മന: പൂര്‍വം ബഹളമുണ്ടാക്കുകയാണെന്ന് ബിജെ.പി കുറ്റപ്പെടുത്തി.
അതേ സമയം മണിപ്പൂര്‍ സംഭവത്തില്‍ കുറ്റവാളികളൊന്നും രക്ഷപ്പെടില്ലെന്ന് മോദി പറഞ്ഞു.