ഷംസീറിന് കുരുക്ക് മുറുകുന്നു

1 min read

ഹിന്ദു ദൈവങ്ങളെ അപമാനിച്ച ഷംസീറിനെതിരെ വ്യാപക പ്രതിഷേധം, കേസു കൊടുത്ത് വിവിധ സംഘടനകൾ

ഗണപതിയെയും ഹൈന്ദവ ആചാരങ്ങളെയും അധിക്ഷേപിച്ച സ്പീക്കർ എഎൻ ഷംസീറിനെതിരെ സമാജത്തിനുള്ളിൽ രോഷം പുകയുകയാണ്. യോഗക്ഷേമസഭയും കേരള ബ്രാഹ്മണസഭയും രംഗത്ത്. സ്പീക്കറുടെ പ്രസംഗം കേരളത്തിന് അപമാനകരമാണെന്ന് യോഗക്ഷേമസഭ … കേരളത്തിലെ നാനാജാതി മതവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാൻ ഉത്തരവാദിത്തപ്പെട്ടവരാണ് ഭരണാധികാരികൾ . അവർ ഇത്തരം ഹൈന്ദവ വിരുദ്ധ പ്രസ്താവനകൾ നടത്തുന്നതിൽ ശക്തമായി പ്രതിഷേധിക്കുന്നു.. യോഗക്ഷേമസഭ സംസ്ഥാന ജനറൽ സെക്രട്ടറി പിഎൻ പോറ്റി അറിയിച്ചു.

അധികാരത്തിന്റെ തണലിൽ ഇരുന്ന് ഹൈന്ദവവിരുദ്ധ പ്രസ്താവനകൾ ഇറക്കുന്നത് അവസാനിപ്പിക്കണം. ഇത്തരം നടപടികളുമായി മുന്നോട്ടു പോയാൽ ആവശ്യമെങ്കിൽ ബഹുജന പ്രക്ഷോഭത്തിന് യോഗക്ഷേമസഭ നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂരിപക്ഷ ജനങ്ങളും വിശ്വസിക്കുന്ന ആരാധനാ മൂർത്തിയെയും വിശ്വാസ പ്രമാണങ്ങളെയും മിത്തായി ചിത്രീകരിച്ച നിയമസഭാ സ്പീക്കറുടെ പ്രസ്താവന നിരുത്തരവാദിത്തപരമാണെന്ന് കേരള ബ്രാഹ്മണസഭ ജനറൽ സെക്രട്ടറി എൻവി ശിവരാമകൃഷ്ണൻ അറിയിച്ചു. ഉന്നതമായ ഔദ്യോഗിക പദവി വഹിക്കുന്ന ഒരാൾക്ക് ചേരാത്തതാണ് ഈ പ്രസ്താവന. സ്പീക്കറുടെ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർ ഉപദേശിക്കണമെന്നും കേരള ബ്രാഹ്മണ സഭ ആവശ്യപ്പെട്ടു. 

ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ചതിന് സ്പീക്കർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബി.ജെ.പി.യും രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റിയ്ക്ക് വേണ്ടി അഡ്വ. ആർ എസ് രാജീവ് ആണ് തിരുവനന്തപുരം പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 

കഴിഞ്ഞ 21 ന് കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യാജ്യോതി പരിപാടിയിൽ ആണ് ഷംസീർ വിവാദ പരാമർശം നടത്തിയത്. ഇസ്ലാമിക വിശ്വാസത്തെക്കുറിച്ച് വാചാലനായ സ്പീക്കർ ഹൈന്ദവ വിശ്വാസങ്ങളെ ഇകഴ്ത്തി സംസാരിക്കുന്നത് വർഗ്ഗീയ സംഘർഷം ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണ്. ഷംസീറിന്റെ ഈ പ്രവർത്തി ഇന്ത്യൻ ശിക്ഷാനിയമം 153A, 295A എന്നീ വകുപ്പുകൾ പ്രകാരം ശിക്ഷാർഹമാണെന്ന് പരാതിയിൽ പറഞ്ഞു.

എംഎൽഎയും, കേരള നിയമസഭാ സ്പീക്കറുമായ ആളാണെന്നുള്ളത് കുറ്റത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നു. തന്റെ പ്രസ്താവന ലോകമെങ്ങും ഉള്ള ജനങ്ങൾ കാണും എന്ന ഉത്തമ ബോധ്യത്തോടു കൂടി തന്നെയാണ് ഷംസീർ നടത്തിയത്. ഇത് സത്യപ്രതിജ്ഞ ലംഘനവും, ഭരണഘടനാ വിരുദ്ധവുമാണ്. അതിനാൽ ഷംസീറിന് എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടു.

ReplyForward

Related posts:

Leave a Reply

Your email address will not be published.