യൂണിഫോം സിവില്‍ കോഡ്:  വൈവിദ്ധ്യത്തിന് ഭീഷണിയെന്ന് ന്യൂനപക്ഷ നേതാക്കള്‍

1 min read

 മുസ്ലിം, ക്രിസ്ത്യന്‍,സിഖ് സംഘടനാ നേതാക്കള്‍ യൂണിഫോം സിവില്‍ കോഡിനെ എതിര്‍ക്കുന്നു

 കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന യൂണിഫോാം സിവില്‍ കോഡ് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ക്ക് മാത്രമല്ല രാജ്യത്തിന്റെ വൈിവദ്ധ്യത്തിനും ഭീഷണിയാണെന്ന് ന്യൂനപക്ഷ സംഘടനാ നേതാക്കള്‍ പറയുന്നു. ഇത് പട്ടിക ജാതി ,പട്ടിക വര്‍ഗ, പിന്നോക്ക സംവരണം എടുത്തുകളയാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണെന്ന്  ഇവര്‍ ആരോപിക്കുന്നു. ഓള്‍ ഇന്ത്യ മുസ്ലിം പെഴ്‌സണല്‍ ലോ ബോര്‍ഡ്, ഡല്‍ഹിയിലെ ഫെഡറേഷന്‍ ഓഫ് കാത്തലിക് അസോസിയേഷന്‍സ്, അസമില്‍ നിന്നുള്ള സ്വതന്ത്ര എം.പി നബ കുമാര്‍ സരണ്യ തുടരാണ് ഈ വാദം ഉന്നയിച്ചത്.

 വിവിധ മതങ്ങളുടെയോ സാമൂഹ്യവിഭാഗങ്ങളുടെയോ പരമ്പരാഗത  നിയമങ്ങളിലോ  മതപരമായ രീതികളിലോ ഇടപെടേണ്ട ഒരു കാര്യവും  സര്‍ക്കാരിനില്ല. സമത്വത്തിന്റെ പേരില്‍ സംവരണം വരെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. മറ്റ് സമൂദായ നേതാക്കളുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് അവര്‍ പറഞ്ഞു. വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളില്‍  പൊതുവായ നിയമങ്ങളുണ്ടാക്കാനാണ് യൂണിഫോം സിവില്‍ കോഡ് രൂപീകരിക്കുന്നത്.  

 മുന്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്ഥിയുടെ  നേതൃത്വത്തിലുള്ള ലോ കമ്മിഷന്‍ ജൂണ്‍ 14ന് പൊതുജനങ്ങളില്‍ നിന്നും മത സംഘടനകളില്‍ നിന്നും യൂണിഫോം സിവില്‍ കോഡ് സംബന്ധിച്ച അഭിപ്രായം തേടിയിരുന്നു .ജൂലായ് 28വരെ
ആര്‍ക്കും  ഇതുസംബന്ധിച്ചുള്ള അഭിപ്രായം നല്‍കാം.

 ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം രാമക്ഷേത്ര നിര്‍മ്മാണം, യൂണിഫോം സിവില്‍ കോഡ് രൂപീകരണം, ഭരണഘടനയിലെ 370 ാം വകുപ്പ് നീക്കം ചെയ്യല്‍ എന്നിവ അവരുടെ  ആശയപരമായ അജന്‍ഡകളാണ്.  ഭോപ്പാലില്‍ ജൂണ്‍ 27ന് ചേര്‍ന്ന യോഗത്തില്‍ വിവിധ മതങ്ങള്‍ക്ക് വ്യത്യസ്ത നിയമങ്ങളെന്നത് രാജ്യത്തെ ഉദ്ഗ്രഥനത്തിന് യോജിക്കുന്നതല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. അതേസമയം  ഉത്തരാഖണ്ഡിലാകട്ടെ മുഖ്യമന്ത്രി പുഷകര്‍ ധാമി ഒരു പടി കൂടി കടന്ന ്‌യൂണിഫോ സിവില്‍ കോഡ് സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അഞ്ചംഗ വിദഗ്ദ്ധ സമിതിയെയും നിര്‍ദ്ദേശിച്ചു കഴിഞ്ഞു.

 സിഖ് പെഴ്‌സണല്‍ ബോര്‍ഡ്  കണ്‍വീനറായ ജഗ് മോഹന്‍ സിംഗാകട്ടെ ഇത്  ഹിന്ദുരാഷട്രത്തിനായുള്ള ബി.ജെ.പിയുടെ അജന്‍ഡയാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.
 മുസ്‌ലിം പെഴ്‌സണല്‍ ലോ ബോര്‍ഡ് വൈസ് പ്രസിഡന്റ് സയ്യദ് സാദത്തുള്ള ഹുസൈനിയാകട്ടെ കേന്ദ്രസര്‍ക്കാര് മതകാര്യങ്ങളിലിടപെടാന്‍ പാടില്ലെന്ന് താക്കീത് നല്കകുയും ചെയ്തു. ഇപ്പോള്‍ യൂണിഫോം സിവില്‍ കോഡ് വേണ്ടെന്ന് 21 ാം ലോ കമ്മിഷന്‍ പറഞ്ഞിരുന്ന കാര്യവും ഹുസൈനി ചൂണ്ടിക്കാട്ടി.

 നാഷണല്‍ കോണ്‍ഫറന്‍സ്
ഓഫ മൈനോറിട്ടീസ് സ്ഥാപകാംഗമായ രാഹുല്‍ ദാംബളെയാകട്ടെ സര്‍ക്കാര്‍ നിലപാട ്‌നിര്‍ഭാഗ്യകരവും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

Related posts:

Leave a Reply

Your email address will not be published.