മുഗൾ ഗാർഡൻസ് ഇനി അമൃത് ഉദ്യാൻ-ഉദ്ഘാടനം 29ന്

1 min read

ന്യൂഡൽഹി : രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻസ് ഇനി അമൃത് ഉദ്യാൻ എന്ന പേരിൽ അറിയപ്പെടും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം അമൃതമഹോത്സവവുമായി ബന്ധപ്പെട്ടാണ് ഉദ്യാനത്തിന്റെ പുനർനാമകരണം. ഇതു സംബന്ധിച്ച്‌ കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ആസാദി കാ അമൃത് മഹോത്സവ് എന്ന പേരുമായി ചേരുന്നതിനാലാണ് അമൃത് ഉദ്യാൻ എന്ന പേര് നൽകുന്നത്. രാഷ്ട്രപതി ഭവന്റെ വെബ് സൈറ്റിൽ രണ്ടു പേരുകളും പരാമർശിക്കുന്നുണ്ട്.
നാളെ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്ന ഉദ്യാനം ജനുവരി 31 മുതൽ മാർച്ച് 26 വരെ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. മുൻകാലങ്ങളിൽ ഒരു മാസക്കാലമായിരുന്നു പൊതുജനങ്ങൾക്ക് പ്രവേശനം. കർഷകർക്കും ഭിന്നശേഷിക്കാർക്കും വേണ്ടിയാണ് സന്ദർശന സമയം വർദ്ധിപ്പിച്ചിരിക്കുന്നത്.
രാഷ്ട്രപതി ഭവനെ അത്യാകർഷകമാക്കുന്ന ഒന്നാണ് അവിടുത്തെ ഉദ്യാനം. ദീർഘ ചതുരാകൃതിയും വൃത്താകൃതിയും ഇടകലർന്ന ഈ ഉദ്യാനത്തിന് പതിനഞ്ച് ഏക്കറോളം വിസ്തൃതിയുണ്ട്. മുഗൾ,പേർഷ്യൻ പൂന്തോട്ടങ്ങളെ മാതൃകയാക്കി ഹെർബൽ ഗാർഡൻ, മ്യൂസിക്കൽ ഗാർഡൻ, സ്പിരിച്വൽ ഗാർഡൻ എന്നിങ്ങനെ മൂന്ന് പൂന്തോട്ടങ്ങളാണ് രാഷട്രപതി ഭവനിലുളളത്.

Related posts:

Leave a Reply

Your email address will not be published.