കുസൃതിക്കാരന്‍ കുട്ടിക്കരങ്ങന്റെ വീഡിയോ വൈറല്‍

1 min read

‘മനുഷ്യക്കുഞ്ഞിനെ പോലെയുണ്ട്’; കുട്ടിക്കുരങ്ങന്റെ രസകരമായ വീഡിയോ

ഒരു മനുഷ്യനും കുരങ്ങനും ഒരുമിച്ച് തണ്ണിമത്തന്‍ കഴിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇത് വെറുതെ പറഞ്ഞാല്‍ മനസിലാകില്ല, വീഡിയോ കണ്ടുനോക്കിയാല്‍ തന്നെയേ ഇതിലെ കൗതുകം അനുഭവപ്പെടൂ. ശരിക്കും ഒരു മനുഷ്യക്കുഞ്ഞിനെ പോലെയാണ് കുട്ടിക്കുരങ്ങന്‍ പെരുമാറുന്നതെന്നാണ് വീഡിയോ കണ്ടവരെല്ലാം കമന്റ് ചെയ്തിരിക്കുന്നത്.

ആദ്യമെല്ലാം തണ്ണിമത്തന്‍ കണ്ടയുടനെ ക്ഷമയില്ലാത്ത രീതിയിലാണ് കുട്ടിക്കുരങ്ങന്‍ കാണിക്കുന്നത്. എങ്ങനെയും അത് കിട്ടണം എന്ന ചിന്ത മാത്രമേയുള്ളൂ എന്ന് ആ മുഖഭാവത്തില്‍ നിന്ന് തന്നെ നമുക്ക് മനസിലാവുന്നുണ്ട്. എന്നാല്‍ ഇദ്ദേഹം സ്‌നേഹപൂര്‍വം ശാസിക്കുന്നതോടെ കുരങ്ങന്‍ അല്‍പമൊന്ന് അടങ്ങുന്നു. എങ്കിലും വീണ്ടും ക്ഷമ നഷ്ടപ്പെടുകയാണ്. മത്തന്‍ മുറിച്ച് കഷ്ണങ്ങളാക്കിയെടുക്കുന്നതിനൊന്നും കാത്തുനില്‍ക്കാന്‍ കഴിയാതെ ഇദ്ദേഹത്തിന്റെ കയ്യില്‍ കയറിപ്പിടിക്കുന്നതെല്ലാം കാണാം.

കുട്ടികളെ പോലെ അക്ഷമ കാണിക്കുകയും, ശാസന കിട്ടുമ്പോള്‍ അടങ്ങിയിരിക്കുകയും, ആസ്വദിച്ച് കഴിക്കുകയും എല്ലാം ചെയ്യുന്നത് കാണുമ്പോള്‍ വാത്സല്യമാണ് തോന്നുന്നതെന്നും നിരവധി പേര്‍ കമന്റായി കുറിച്ചിരിക്കുന്നു.

ദിവസങ്ങള്‍ക്കകം തന്നെ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒരുപാട് പേര്‍ ഇത് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

Related posts:

Leave a Reply

Your email address will not be published.