മാലി തിരഞ്ഞെടുപ്പില്‍ മോദി ജയിച്ചു
1 min read ലക്ഷദ്വീപ് വിവാദത്തിന് ശേഷം മാലിദ്വീപ് തലസ്ഥാനമായ മാലിയിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിക്ക് തിരിച്ചടി. ഇന്ത്യാ വിരുദ്ധനായ മുയിസുവിന്റെ പാര്ട്ടി സ്ഥാനാര്‍ഥിയെ തോല്പിച്ച് ഇന്ത്യ അനുകൂല എം.ഡി.പി പാര്‍ട്ടി നേതാവാണ് തലസ്ഥാനമായ മാലിയിലെ മേയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷത്തെ
എം.ഡി.പിയുടെ ആദം അസിം ആണ് പുതിയ മാലി മേയര്‍. മേയര്‍ പദവി രാജിവച്ചാണ് രണ്ടുമാസം മുമ്പ് മുയിസു പ്രസിഡന്‍ായി മത്സരിച്ച് വിജയിച്ചത്. ആദം അസിമിന് 45 ശതമാനം വോട്് കിട്ടിയപ്പോള്‍ മുയിസുവിന്റെ സ്ഥാനാര്‍ത്ഥി അസിമ ഷുക്കൂറിന് 29 ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്. ചൈനീസ് അനുകൂലിയായ മുഹമ്മദ്് മുയിസു പ്രസിഡന്റ് ആയതിന് ശേഷമാണ് അവിടത്തെ സര്‍ക്കാര്‍ ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിച്ചു തുടങ്ങിയത്. ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെ കടല്‍തീരത്ത് ഇരിക്കുന്ന ചിത്രം സാമൂഹ്യമാദ്ധ്യമത്തിലിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ കളിയാക്കി മുയിസുവിന്റെ മൂന്ന് മന്ത്രിമാര്‍ ഇട്ട പോസ്റ്റ് വിവാദമായിരുന്നു. ഇവരെ മന്ത്രിസഭയില്‍ നി്‌ന് പുറത്താക്കിയെങ്കിലും ദേശീയ തലത്തില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. പലരും മാലിദ്വീപ് യാത്ര റദ്ദാക്കുകയും ലക്ഷദ്വീപില്‍ വിശ്രമ വേളകള്‍ ചെലവിടാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.