75 കഴിഞ്ഞാലും മോദി ഇന്ത്യ ഭരിക്കും

1 min read

70 കഴിഞ്ഞ എം.പി മാർക്കും ആശ്വാസം

പ്രതിപക്ഷം എന്തു പറഞ്ഞാലും പ്രധാന മന്ത്രി ഇന്ത്യ ഭരിക്കും. കം 2024 ലും മോദി തന്നെയാവും എൻ.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാർഥി. 2024 ൽ പ്രധാനമന്ത്രിയായതിന് ശേഷം രണ്ടു വർഷത്തിനകം മോദി പ്രധാനമന്ത്രി പദമൊഴിയുമെന്ന സൂചനകളുണ്ടായിരുന്നു.
എന്നാൽ പ്രധാനമന്ത്രിയുടെ രണ്ട് പ്രസംഗങ്ങളാണ് മോദി തുടരും എന്ന സുചനകൾ നൽകിയത്. ഒന്ന് പാർലമെന്റിൽ അവിശ്വാസ പ്രമേയത്തിനുള്ള മറുപടി  പ്രസംഗത്തിൽ. രണ്ടാമത്തേത് ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിന പരേഡിലെ പ്രസംഗത്തിലും.
അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ മുന്നാമത്തെ വികസിത ശക്തിയാക്കുമെന്നാണ് മോദി പാണത്. ഇത് മോദിയുടെ ഉറപ്പാണെന്നും പ്രധാന മന്ത്രി പറഞ്ഞിരുന്നു.

സ്വാതന്ത്ര്യ ദിന ചടങ്ങിലും മോദി ഇതു തന്നെയാണ് പറഞ്ഞത്.

ഇതോടെ അടുത്ത  ടേമിലും മോദയ തന്നെയായിരിക്കും അഞ്ചു വർഷവും പ്രധാനമന്ത്രി എന്ന സൂചനയാണ് ലഭിക്കുന്നത്. സൂചന മാത്രം. ഒരു പക്ഷേ ബി.ജെ.പി സർക്കാർ ചെയ്യും എന്നുള്ള കാര്യവും മോദിക്ക് വാഗ്ദാനമായി പറയാമല്ലോ?

75 വയസ്സാണ് രാഷ്ട്രീയത്തിലെ റിട്ടയർമെന്റ് ഇയറായി ബി.ജെ.പി കുറച്ചു കാലമായി കണക്കാക്കായിരുന്നത്. അത് ഒരു കടുകട്ടി നിയമമല്ല എന്നാണ് ഇനി ബി.ജെ.പി പറയുക.
ചുരുങ്ങിയത് പ്രധാനമന്ത്രിയുടെ കാര്യത്തിലെങ്കിലും.

2019 ലെ ലോകസഭാ തിരഞെടുപ്പിൽ 75 കഴിഞ പല എം.പിമാർക്കും ബി.ജെ.പി സീറ്റ് നൽകിയിരുന്നില്ല. പലരെയും ഗവർണർമാരാക്കി. ഇപ്പോൾ 70 പൂർത്തിയായ 71 എം.പിമാർ ബി.ജെ.പിക്ക് ഉണ്ട്. അവരിൽ പലരും ഇനി സീറ്റ് കിട്ടില്ല എന്ന വിശ്വാസത്തിലായിരുന്നു.
എന്നാൽ പുതിയ  സംഭവവികാസം അവർക്കും പ്രതീക്ഷയുടെ തിരിനാളം നൽകിയിരിക്കുകയാണ്.
ഹേമമാലിനി, രാരാം ത്രിപാഠി, റിത്താ ബഹുഗുണ. സന്തോഷ് ഗാംഗ് വാർ . ശ്രീപദ് നായക്, രാധാ മോഹൻ അഗർവാൾ.. ഇവരൊക്കെ ആ പട്ടികയിൽ പെടും.

നേരത്തെ പലർക്കും ബി.ജെ.പി ഇളവുകൾ  നൽകിയിരുന്നു. ഒ രാജഗോപാൽ, ഇ.ശ്രീധരൻ എന്നിവരൊക്കെ അ കൂട്ടത്തിൽ പെടും. ചിലപ്പോൾ 75 പ്രായ പരിധി തുടർന്ന് പ്രധാന മന്ത്രിക്ക് മാത്രം പ്രത്യേക ഇളവ് നൽകാം. അല്ലെങ്കിൽ 2025 സെപ്തംബറിൽ 75 വയസ്സ്  ആകുമ്പോൾ മോദി രാജിവച്ച് അമിത് ഷായ്ക്കോ യോഗി  ആദിത്യ നാഥിനോ അധികാരം കൈമാറാം

എന്നാൽ മോദി അഞ്ചു വർഷവും തുടരാനാണ് കൂടുതൽ സാദ്ധ്യത

Related posts:

Leave a Reply

Your email address will not be published.