അറ്റാച്ച്ഡ് ബാത്ത്‌റൂം എന്നാല്‍ ദാ ഇതാണ്; വൈറലായി ചിത്രം

1 min read

കിടപ്പുമുറിയില്‍ തന്നെ മറവില്ലാതെ ശുചിമുറി!

അറ്റാച്ച്ഡ് ബാത്‌റൂം എന്നൊക്കെ കേട്ടിട്ടില്ലേ, പക്ഷേ ഇതുപോലൊരു മുറി നിങ്ങള്‍ ആദ്യമായിട്ടായിരിക്കും കാണുന്നത്. ദില്ലിയില്‍ ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ വാടകയ്ക്ക് നല്‍കുന്നതിനായി ലിസ്റ്റ് ചെയ്ത മുറിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

ദില്ലിയിലെ ആഡംബര പ്രദേശങ്ങളിലൊന്നായ ഗ്രേറ്റര്‍ കൈലാഷ് ഏരിയയില്‍ സ്ഥിതിചെയ്യുന്നത് എന്ന് അവകാശപ്പെടുന്ന ഈ കുഞ്ഞുമുറി കണ്ടാല്‍ ആരായാലും അമ്പരന്നു പോകും. യാതൊരു വിധത്തിലുള്ള വേര്‍തിരിവുകളും ഇല്ലാതെ ഒരു കുഞ്ഞു മുറിക്കുള്ളില്‍ കിടക്കയോട് ചേര്‍ന്ന് ഒരു ക്ലോസറ്റും കുളിക്കാനുള്ള സ്ഥലവും ആണ് ഈ മുറിയില്‍ ഉള്ളത്. വലിയ ബംഗ്ലാവുകള്‍ക്ക് പേരുകേട്ട ഗ്രേറ്റര്‍ കൈലാഷ് ഏരിയയില്‍ പക്ഷേ എവിടെയാണ് ഈ മുറി എന്ന കാര്യം വ്യക്തമല്ല.

ചിത്രത്തില്‍ കാണുന്ന മുറി പച്ചനിറത്തില്‍ പെയിന്റ് അടിച്ചതാണ്. ഒരു ചെറിയ കിടക്കയും ടേബിള്‍ ഫാനും എയര്‍കണ്ടീഷണറും മുറിയിലുണ്ട്. അതുവരെയുള്ള കാര്യങ്ങള്‍ ഓക്കെയാണ്. പക്ഷേ, ഇനി കാണുന്ന കാഴ്ചകളാണ് ഏവരെയും അമ്പരപ്പിക്കുന്നത്. ചെറിയൊരു മറപോലും നല്‍കാതെ ആ മുറിക്കുള്ളില്‍ തന്നെ കിടക്കയോട് ചേര്‍ന്ന് ഒരു ക്ലോസറ്റും അതിനു സമീപത്തായി കുളിക്കാനായി പ്രത്യേകമായി തയ്യാറാക്കിയ ഒരിടവും കാണാം. ഇവയൊന്നും തമ്മില്‍ യാതൊരു വിധത്തിലുള്ള വേര്‍തിരിവുകളും ഇല്ല എന്നതാണ് സത്യം.

ചിത്രം വിവിധ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ മാധ്യമങ്ങളിലും ഇടം പിടിച്ചു. ചിത്രം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെ ഇതൊരു വ്യാജ ചിത്രമാകാമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. എന്നാല്‍, മറ്റു ചിലര്‍ അഭിപ്രായപ്പെട്ടത് ഇതൊരു വി ഐ പി ജയില്‍ മുറിയാകാം എന്നായിരുന്നു.

Related posts:

Leave a Reply

Your email address will not be published.