മോദി ഇടപെട്ടു, ചൈനീസ് കപ്പലിനെ ശ്രീലങ്ക വിലക്കി
1 min read
ചൈനയുടെ ഗവേഷണ കപ്പലിന് അനുമതി നിഷേധിച്ചെന്ന് ഇന്ത്യയെ അറിയിച്ച് ശ്രീലങ്ക. രാജ്യത്തെ തുറമുഖങ്ങളിലോ എക്‌സ്‌ക്ലുസീവ് ഇക്കണോമിക് സോണിലോ ഒരു വര്‍ഷത്തേക്കാണ് ഇത്തരം ചൈനീസ് കപ്പലുകള്‍ക്കു നിരോധനം. നേരത്തേ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ച ചൈനീസ് കപ്പല്‍ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടാക്കിയിരുന്നു. ഇത് ചാരക്കപ്പലാണെന്നായിരുന്നു ആക്ഷേപം.
ഇന്ത്യയുടെ തന്ത്രപരവും സുരക്ഷാപരവുമായ ആശങ്കകള്‍ ബഹുമാനിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയോട് ആവശ്യപ്പെട്ടിരുന്നു. ഗവേഷണക്കപ്പലെന്നു ചൈന വിശേഷിപ്പിക്കുന്ന ഷിയാന്‍ യാങ്‌ഹോങ് ജനുവരി 5 മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ‘ആഴക്കടല്‍ പര്യവേക്ഷണം’ നടത്താനിരിക്കെയാണു നീക്കം.
ഇന്ത്യയ്ക്കു പിന്നാലെ യുഎസും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍- നവംബര്‍ മാസത്തില്‍ ചൈനയുടെ ഷിയാന്‍ 6 ഗവേഷണക്കപ്പല്‍ ശ്രീലങ്കയുമായി ചേര്‍ന്നു നടത്തിയ സംയുക്ത മാരിടൈം സര്‍വേയ്‌ക്കെതിരെ ഇന്ത്യ നിലപാടെടുത്തിരുന്നു. നേരത്തേ ചൈനീസ് കപ്പല്‍ ഷിയാന്‍ 6 ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ച് 83 ദിവസങ്ങളിലായി കാല്‍ലക്ഷത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ചതു വിവാദമായിരുന്നു.