അയോദ്ധ്യയില്‍ മോദി എത്തിയത് പാവപ്പെട്ട സ്ത്രീയുടെ വീട്ടില്‍

1 min read

അയോദ്ധ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഉജ്ജ്വല്‍ യോജന പദ്ധതിയുടെ ഗുണഭോക്താവായ സ്ത്രീയുടെ വീട് സന്ദര്‍ശിച്ചത് ദേശീയ ശ്രദ്ധയാകര്‍ഷിച്ചു.
മീര മഞ്ജരിയുടെ വീട്ടിലേക്കായിരുന്നു പ്രധാനമന്ത്രി അപ്രതീക്ഷിതമായി എത്തിയത്. പ്രധാനമന്ത്രി തന്റെ വീട്ടിലേക്ക് വരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് മീര ഒരു മാധ്യമത്തോട് പറഞ്ഞു.
‘ഏതോ രാഷ്ട്രീയ നേതാവാണ് വീട്ടിലെത്തുന്നത് എന്ന് മാത്രമേ അറിയാമായിരുന്നുള്ളൂ. അദ്ദേഹം വീട്ടിലെത്തി എന്നോടും കുടുംബത്തോടൊപ്പം ചെലവഴിച്ചു. ഉജ്ജ്വല്‍ യോജന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ചോദിച്ചു. എന്താണ് പാചകം ചെയ്തിട്ടുള്ളതെന്ന് ചോദിച്ചു. ചോറും ദാലും പച്ചക്കറികളുമാണെന്ന് മറുപടി നല്‍കി. പിന്നീട് അദ്ദേഹം എന്നോട് ചായ ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെട്ടു’ മീര പറഞ്ഞു. പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ മീര തന്റെ വീട് ആവാസ് പദ്ധതിപ്രകാരമുള്ളതാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ചെന്നും കൂട്ടിച്ചേര്‍ത്തു. മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, മീര മഞ്ജരി ഉജ്ജ്വല്‍ യോജനയുടെ ഗുണഭോക്താവാണെന്ന് എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ചത്. മോദി വീട് സന്ദര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങളും എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് മഞ്ജരിയേയും കുടുംബത്തേയും ക്ഷണിച്ചിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.