മോദിയും സ്റ്റാലിനും ഒരേ വേദിയില്‍
1 min readപ്രധാനമന്ത്രി നരേന്ദ്രമോദിയും തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഒരേ വേദിയില്‍. തിരുച്ചിറപ്പള്ളിയില്‍ ഭാരതിദാസന്‍ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് ഇരുവരും ഒരുമിച്ചു പങ്കെടുത്തത്. സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും നടത്തുന്ന കേന്ദ്രവിരുദ്ധ പ്രസംഗങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ പ്രാധാന്യമാണ് ഈ പരിപാടിക്ക് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നല്‍കുന്നത്. 10 മാസത്തിന് ശേഷം ആദ്യമായാണ് ഇരുവരും വേദി പങ്കിടുന്നത്. നേരത്തെ വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്യാനാണ് മോദി ചെന്നൈയിലെത്തിയത്.
തമിഴ്‌നാടിന്റെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ എണ്ണിപറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം. 2014ന് മുമ്പ് പത്ത് വര്‍ഷം തമിഴനാടിന് കിട്ടിയതിന്റെ രണ്ടര ഇരട്ടിയാണ് തന്റെ സര്‍ക്കാര്‍ നല്‍കിയതെന്ന് മോദി പറഞ്ഞു. മധുര വിമാനത്താവളം രാജ്യാന്തരമാക്കണം തുടങ്ങി ചില ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുമ്പാകെ സ്റ്റാലിന്‍ ഉന്നയിച്ചു. നേരത്തെ തിരുച്ചിറപ്പള്ളിയിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആര്‍.എന്‍ രവിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കേന്ദ്രമന്ത്രി എല്‍.മുരുകനും ചേര്‍ന്ന് സ്വീകരിച്ചു.