പിണറായിയുടെ ഭാര്യയ്ക്കും ചികിത്സാ ചെലവ്

1 min read

 കിട്ടാവുന്നതൊക്കെ അടിച്ചു മാറ്റുക എന്നതാണോ നമ്മുടെ ഭരണാധികാരികളുടെ പരിപാടി. മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കായി ലക്ഷങ്ങളും കോടികളുമാണ് സര്‍ക്കാര്‍ ചെലവ് നടത്തുന്നത്. അതും വിദേശത്ത്. കേരളത്തില്‍ മികച്ച  സൗകര്യങ്ങളുണ്ടെന്ന് സര്‍ക്കാര്‍ തന്നെ അവകാശപ്പെടുമ്പോഴാണ് മുഖ്യമന്ത്രി വിദേശത്ത് പോയി ചികിത്സ നടത്തുന്നത്.  ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സാ ചെലവിലേക്കായി 2,69.434 രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കുന്നു. 2023 ജൂലായ് 23 മുതല്‍ ആഗസ്ത് 2വരെയുള്ള കാലയളവിലുള്ള ചികിത്സയ്ക്കായാണ്  രണ്ടേ മുക്കാല്‍ ലക്ഷത്തോളം രൂപ അനുവദിച്ചിരിക്കുന്നത്. 1600 രൂപ അഗതി പെന്‍ഷന്‍ പോലും കിട്ടാതെ ജനം ആത്മഹത്യ ചെയ്യുന്ന നാട്ടിലാണ് ഈ അടിച്ചുമാറ്റല്‍. 

Related posts:

Leave a Reply

Your email address will not be published.