മണിപ്പൂര്‍:  ചാനലുകളും പത്രങ്ങളും മൂന്നുമാസമായി  എവിടെപ്പോയിരുന്നു

1 min read

 മണിപ്പൂര്‍ കത്തുമ്പോള്‍ അവര്‍ മറ്റു വാര്‍ത്തകള്‍ക്ക് പിറകേ പോയി.

 വാര്‍ത്താചാനലുകളിലും പത്രങ്ങളിലും മണിപ്പൂര്‍ മാത്രമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു. റിപ്പോര്‍ട്ടര്‍മാരെ അങ്ങോട്ട വിടുന്നു. അഭിമുഖങ്ങളെടുക്കുന്നു.  അവര്‍ പറയുന്നു മണിപ്പൂരില്‍ ആകെ കുഴപ്പമാണ്. കേന്ദ്രം  ഇടപെടാത്തതെന്ത്. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാത്തതെന്ത്.

 എന്നാല്‍ മണിപ്പൂര്‍ കത്തുമ്പോള്‍ ഈ ചാനലുകളും പത്രങ്ങളുമൊക്കെ ഉറങ്ങുകയായിരുന്നുവോ. മെയ് 4ന് രണ്ട് സ്ത്രീകള്‍ക്ക് നേരെ നടന്ന ക്രൂരമായ  അതിക്രമം അത് ജൂലായ് 19ന് പുറത്തുവന്നപ്പോള്‍ മാത്രമാണ് ഈ പത്രങ്ങള്‍ ഉണര്‍ന്നത്. അവരിലെ പത്രപ്രവര്‍ത്തകന്‍ ഉണര്‍ന്നത്.

 ഇന്ത്യയിലെ , ഇംഗ്ലീഷിലെയും ഹിന്ദിയിലെയും പ്രാദേശിക ഭാഷകളിലെയും പത്രങ്ങളും ചാനലുകളുമെല്ലാം ഇതുവരെ കര്‍ണാടക ഇലക്ഷനും അരവിന്ദ് കേജരിവാളിന്റെ ഡല്‍ഹി ബില്ലും പ്രധാനമന്ത്രിയുടെ വിദേശ യാത്രകളും പറ്റ്‌നിയിലെയും ബംഗളൂരിവിലെയും പ്രതിപക്ഷ സമ്മേളനങ്ങളും മറ്റും മാത്രം തങ്ങളുടെ ചാനലുകളിലുംപത്രങ്ങളിലും വാര്‍ത്തയാക്കിയപ്പോള്‍ മണിപ്പൂര്‍ കത്തുന്നത് അവര്‍ കണ്ടില്ല.

 ഇപ്പോഴാണ് അവര്‍ റിപ്പോര്‍ട്ടര്‍മാരെ മണിപ്പൂരിലേക്ക് വിടുന്നത്. കൂടുതല്‍ കുടുതല്‍ മാനഭംഗങ്ങളുടെയും അതിക്രമങ്ങളുടെയും വാര്‍ത്തകള്‍ ശേഖരിക്കുന്നത്. അഭയാര്‍ഥികളായി കഴിയുന്ന 60,000 ഓളം പേരെക്കുറിച്ച് ശ്രദ്ധിക്കുന്നത്.  ആക്രമണങ്ങള്‍ക്കിരയായവരുടെ അഭിമുഖങ്ങളെടുക്കുന്നത്.

 എല്ലാ സംഭവങ്ങളും മൂന്നുമാസമില്ലെങ്കിലും 80 ദിവസമെങ്കിലും പഴക്കമുള്ളതാണ്. രാജ്ദീപ് സര്‍ദേശായിയും അര്‍ണോബ് ഗോസ്വാമിയും പല്ലവിഘോഷുമൊക്കെ  ഇരകളെ തേടി നടക്കുകയാണ്. ഈ ഇരകളെല്ലാം രണ്ടുമാസമായി അവിടെയുണ്ടായിരുന്നു.അന്നവര്‍ ആക്രമിക്കപ്പെട്ടിരുന്നു.അവരുടെ വീട് കൊളളയടിക്കപ്പെട്ടിരുന്നു. അവരെല്ലാം അഭയാര്‍ഥികളാക്കപ്പെട്ടിരുന്നു.

മണിപ്പൂരില്‍ മെയ് 3 നാണ് ആദ്യ കലാപം തുടങ്ങുന്നത്. അന്നാണ് കുപ്രസിദ്ധമായ മാര്ച്ച് നടക്കുന്നത്. നിരവധി വീടുകള്‍ കൊള്ളയടിച്ചത്. മെയ്ത്തികള്‍ക്ക് സംവരണം കൊടുക്കാനുള്ള കോടതി വിധിക്കെതിരായിരുന്നു അത്. ഫലത്തില്‍ മെയ്ത്തികള്‍ക്കെതിരായ കുക്കികളുടെ കൂട്ട  ആക്രമണമായി. പിന്നെ പ്രത്യാക്രമണം. പട്ടാള ഇടപെടല്‍. ഒടുവില്‍ എല്ലാം ശമിച്ചപ്പോള്‍ നമമുടെ മാദ്ധ്യമങ്ങള്‍ ഒരു വീഡിയോയുമായി വന്നിരിക്കുകയാണ്.
 എവിടെയായിരുന്നു നിങ്ങള്‍ , ഉറങ്ങുകയായിരുന്നോ എന്നാണ് നിങ്ങളോട്

Related posts:

Leave a Reply

Your email address will not be published.