പരാതി കൊടുത്തു പരിഹാരമില്ല; ഒടുവില്‍ പാമ്പിനെ കോര്‍പറേഷന്‍ ഓഫിസില്‍ തുറന്നുവിട്ട് യുവാവ്

1 min read

പാമ്പ് ശല്യമെന്ന് പരാതിപ്പെട്ടിട്ടും പരിഹാരം കാണാതായതോടെ യുവാവ് പാമ്പുമായി കോര്‍പറേഷന്‍ ഓഫിസില്‍ പോവുകയും പാമ്പിനെ തുറന്നുവിടുകയും ചെയ്തു. ഹൈദരാബാദ് ആള്‍വാള്‍ സ്വദേശിയായ സമ്പദ്കുമാര്‍ ആണ് വീട്ടിലെ പാമ്പിനെ പിടിച്ച് ഓഫിസിലെത്തിച്ചത്. ഓഫിസ് മേശപ്പുറത്ത് ഇഴയുന്ന പാമ്പിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുവരികയാണ്.

പെരുമഴയെ തുടര്‍ന്ന് ഹൈദരാബാദിലെ പലയിടങ്ങളും വെള്ളത്തിനടിയിലാണ്. വീടുകളില്‍ വെള്ളത്തിനൊപ്പം ഇഴജന്തുക്കളും സ്ഥാനം പിടിച്ചിട്ടുണ്ട്. പാമ്പ് ശല്യം കാരണം പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരമൊന്നും ഉണ്ടായില്ല. 6 മണിക്കൂറോളം താന്‍ കാത്തിരുന്നുവെന്നും അധികൃതര്‍ ആരും എത്തിയില്ലെന്നും സമ്പദ് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ജനങ്ങളെ ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്ന് അവര്‍ വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.