മാസപ്പടി ഉത്തരം കിട്ടിയില്ലെന്ന് കുഴല്‍നാടന്‍
1 min read മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി.വീണ എന്നിവരുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മൂന്നുദിവസമായിട്ടും ഉത്തരംകിട്ടിയിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍. എ പറുയുന്നു. ഇതില്‍ താന്‍ കണ്ടെത്തിയ ഉത്തരങ്ങളുമായി മാദ്ധ്യമങ്ങളെ കാണുമെന്നും കുഴല്‍ നാടന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ തൈക്കണ്ടി എന്ന വീണ വിജയന്‍ സി.എം.ആര്‍.എല്‍ ഉടമ ശശിധരന്‍ കര്‍ത്തയില്‍ നിന്ന് വാങ്ങിയ പണം അവര്‍ആദായ നികുതി വകുപ്പിന് നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് കുഴല്‍നാടന്‍ ആരോപിച്ചിരുന്നത്.