സി.പി.എമ്മിന് നിയമം ലംഘിക്കാം.
1 min readമാത്യു കുഴല്‍ നാടന്റെ നിയമലംഘനത്തിനെതിരെ നടപടിയെടുക്കുന്ന റവന്യൂ വകുപ്പ് സി.പി.എമ്മിന്റെ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയോ. ഇടുക്കി ജില്ലയില്‍ സി.പി.എം ഏരിയാ കമ്മിറ്റിക്ക് വേണ്ടി ശാന്തന്‍ പാറയില്‍ നിര്‍മ്മിക്കുന്ന മൂന്ന് നില കെട്ടിടം ഭൂപതിവ് ചട്ടങ്ങള്‍ ലംഘിച്ച്. പട്ടയ ഭൂമിയില്‍ വീട് ഒഴികെ എല്ലാ കെട്ടിടങ്ങള്‍ക്കും നിര്‍മ്മാണത്തിന് അനുമതിയില്ല. വില്ലേജ് ഓഫീസര്‍ മൂന്ന് തവണ സ്‌റ്റോപ് മെമ്മോ നല്‍കിയ കെട്ടിടമാണ് അത് വകവയ്ക്കാതെ നിര്‍മ്മിക്കുന്നത്. കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് വില്ലേജ് ഓഫീസര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോയില്‍ വ്യക്തമായി പറയുന്നുണ്ട്.