സായ് പല്ലവിക്ക് സംഭവിച്ചത്
1 min read23 വയസില്‍ വിവാഹം, 30 വയസില്‍ 2 കുട്ടികള്‍: സായ് പല്ലവി
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം മികച്ചൊരു നര്‍ത്തകി കൂടിയാണ്. ബാലതാരമായാണ് താരം തുടക്കം കുറിച്ചത്. പ്രേമമെന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. മലര് മിസ്സായി എത്തിയ താരത്തെ കേരളക്കര ഹൃദയത്തിലേറ്റുകയായിരുന്നു. പ്രേമത്തിന് ശേഷം നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തമായി മാറുകയായിരുന്നു സായ് പല്ലവി.
നടിയുടെ അഭിനയ മികവിനൊപ്പം സാധാരണക്കാരിയായുള്ള പെരുമാറ്റവും ഈ ജനപ്രീതിയില്‍ വലിയൊരു ഘടകമാണ്. തമിഴകത്തും ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ സായ് പല്ലവിക്ക് കഴിഞ്ഞു. എന്നാല്‍ മലയാളത്തില്‍ നാളുകളായി സായ് പല്ലവിയെ കാണാറില്ല. പ്രേമത്തിന് ശേഷം അതിരന്, കലി എന്നീ സിനിമകളിലാണ് നടി മലയാളത്തില്‍ അഭിനയിച്ചത്. കഴിഞ്ഞ ദിവസമാണ് സായ് പല്ലവിയുടെ സഹോദരി പൂജയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. വിനീത് എന്നാണ് പൂജയുടെ ഭാവി വരന്റെ പേര്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി. അതേസമയം 31 കാരിയായ സായ് പല്ലവി വിവാഹ ജീവിതത്തിലേക്ക് കടക്കാത്തത് എന്തെന്ന ചോദ്യം ആരാധകര്‍ക്കുണ്ട്.
വിവാഹം നീണ്ട് പോകുന്നതിനെക്കുറിച്ച് മുമ്പൊരിക്കല്‍ സായ് പല്ലവി തുറന്ന് സംസാരിച്ചിട്ടുണ്ട്. നടി മുമ്പൊരിക്കല്‍ നല്കിയ അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. 18 വയസുകാരിയായിരുന്നപ്പോള്‍ 23ാം വയസില്‍ വിവാഹിതയാകുമെന്നും 30 വയസിനുള്ളില്‍ രണ്ട് കുട്ടികളുടെ അമ്മയാകുമെന്നും മനസില്‍ കരുതി. എംബിബിഎസ് പഠനത്തിന് മുമ്പാണ് അങ്ങനെ ചിന്തിച്ചത്.
എന്നാല്‍ പിന്നീട് തന്റെ തീരുമാനം മാറ്റിയെന്നും സായ് പല്ലവി തുറന്ന് പറഞ്ഞു. ഇപ്പോള്‍ തന്നെ സ്വയം മനസിലാക്കുകയാണെന്നും അടുത്തൊന്നും വിവാഹമുണ്ടാകില്ലെന്നും സായ് പല്ലവി വ്യക്തമാക്കി. സ്ത്രീകളെ ബഹുമാനിക്കുന്നയാള്‍ പങ്കാളിയായി വേണമെന്നാണ് സായ് പല്ലവി ആഗ്രഹിക്കുന്നത്. തമിഴ് സംവിധായകന് രാജ്കുമാര് പെരിയസ്വാമിയും സായ് പല്ലവിയും വിവാഹിതരായെന്ന ഗോസിപ്പ് പ്രചരിച്ചിരുന്നു.
ഇരുവരും മാലയിട്ട് നില്ക്കുന്ന ഫോട്ടോ സഹിതമാണ് വാര്‍ത്ത വന്നത്. വാര്‍ത്ത നിഷേധിച്ച് സായ് പല്ലവി രംഗത്ത് വന്നു. ഒരു സിനിമയുടെ പൂജാ ചടങ്ങില്‍ നിന്നുള്ള ഫോട്ടോയായിരുന്നു ഇത്. വ്യക്തി ജീവിതത്തില്‍ വളരെയധികം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയാണ് സായ് പല്ലവി. വിവാദങ്ങളില്‍ നിന്നും മാറി നില്ക്കാന് നടി പരമാവധി ശ്രമിക്കാറുണ്ട്.
കരിയറിലേക്കാണ് സായ് പല്ലവിയുടെ പൂര്‍ണശ്രദ്ധ. നായികാ പ്രാധാന്യമുള്ള സിനിമകള്‍ മാത്രമേ സായ് പല്ലവി ചെയ്യാറുള്ളൂ. അന്നും ഇന്നും അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ തെരഞ്ഞെടുക്കുന്ന നടി ഇന്റിമേറ്റ് രംഗങ്ങളോടും ഗ്ലാമറസ് വേഷങ്ങളോടും നോ പറയാറാണ് പതിവ്. ഗാര്‍ഗി, വിരാട പര്‍വം, ശ്യാം സിംഗ് റോയ് എന്നിവയാണ് സായ് പല്ലവിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. തണ്ടെല് ആണ് സായ് പല്ലവിയുടെ വരാനിരിക്കുന്ന സിനിമ. നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകന്.