മനോരമ പണി തുടങ്ങി
1 min readലോകസഭാ ഇലക്ഷന് അടുത്തതോടെ മലയാള മനോരമ പണി തുടങ്ങി. മലയാളികളെക്കൊണ്ട് കോണ്‍ഗ്രസിന് വോട്ട് ചെയ്യിപ്പിക്കുകയാണ് മനോരമയുടെ ലക്ഷ്യം. 2014ല്‍ അധികാരത്തിലേറിയ നരേന്ദ്രമോദി 2019ല്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ആര്‍ക്കും ഒരു സംശയമില്ലായിരുന്നു. എന്നാല്‍ കേരളത്തിലെ പലര്‍ക്കും പ്രത്യേകിച്ച മലബാറിലെ മുസ്ലിംകള്ക്ക് രാഹുല്‍ ഗാന്ധിയാണ് അധികാരത്തിലേറുക എന്ന ധാരണ ഉണ്ടാക്കാന്‍ മനോരമയ്ക്ക് കഴിഞ്ഞു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ് ഗഡിലും കോണ്‍ഗ്രസ് തന്നെ വരുമെന്നായിരുന്നു മനോരമ കണക്കൂകൂട്ടിയത്. ഫലം വന്നതോടെ തങ്ങളുടെ കണക്കുകളെല്ലാം പിഴച്ചുവെന്ന് പത്ര മുത്തശ്ശിക്ക് മനസ്സിലായി. ഇപ്പോള്‍ 2024ലെ തിരഞ്ഞെടുപ്പ് കണക്കുകൂട്ടി മാജിക്കുമായി രംഗത്തുവന്നിരിക്കുകയാണ് മനോരമ. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് 17നും എല്‍.ഡി.എഫിന് മൂന്നും സീറ്റ്കിട്ടുമെന്ന് മനോരമ ഇപ്പോഴേ പ്രവചിച്ചുകഴിഞ്ഞു. ഇനി വേറെയാരും മത്സരിക്കാന്വരേണ്ട. ഫലമൊക്കെ ഞങ്ങള്‍ പ്രഖ്യാപിച്ചില്ലേ. മുന്നണികള്‍ക്ക് കിട്ടുന്ന വോട്ട് ശതമാനവും മനോരമ പ്രഖ്യാപിച്ചിട്ടുണ്ട്. അതും കിറു കൃത്യമായി. ദശാംശം ഒന്ന് രണ്ട വരെ പറഞ്ഞിട്ടുണ്ട്. ഇനി വേണമെങ്കില്‍ അതില്‍ കൂടുതല്‍ സൂക്ഷ്മമായിവേണമെങ്കില് അതും പറയും. യു.ഡി.എഫിന് 43.78, എല്‍.ഡി.എഫിന് 37.47, എന്‍.ഡി.എയ്ക്ക 15,.50 ശതമാനം. എത്ര കൃത്യമായ കണക്ക്. ഇനി വോട്ടെടുപ്പ് എന്തിനാ.