ബി ജെ പി മയ്യിൽ മണ്ഡലം പദയാത്ര
1 min read
കണ്ണൂര്‍ : പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ തുറന്നു കാണിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനുമായി ബി ജെ പി മയ്യില്‍ മണ്ഡലം പ്രസിഡന്റ് എസ്സ് സുമേഷിന്റെ നേതൃത്വത്തില്‍ പദയാത്ര നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കൊളച്ചേരി മുക്കില്‍ നിന്നും ആരംഭിച്ച പദയാത്ര ബി ജെ പി എറണാകുളം മേഖല പ്രസിഡണ്ട് എന്‍ . ഹരി ജാഥാ ക്യപ്റ്റനായ എസ് സുമേഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

നിരവധി സ്വീകരണ വേദികളിലെ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി കൊണ്ട് പദയാത്ര കിലോമീറ്ററുകള്‍ താണ്ടി കുറ്റിയാട്ടുരിലെ എട്ടേയാറില്‍ സമാപിച്ചു . സമാപന പൊതു സമ്മേളനം ബി ജെ പി ജില്ലാ പ്രസിഡന്റ് എന്‍ . ഹരിദാസ് ഉദ്ഘാടനം ചെയ്തു . മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി റിട്ട: കേണല്‍ സാവിത്രി അമ്മ കേശവന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു .
മയ്യില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീഷ് മീനാത്ത് സ്വാഗതവും കുറ്റിയാട്ടൂര്‍ ഏരിയ ജനറല്‍ സെക്രട്ടറി വത്സരാജ് കെ കെ നന്ദിയും പറഞ്ഞു. വിവിധ വേദികളിലായി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി , ജില്ലാ കമ്മറ്റി അംഗം മോഹനന്‍ കുഞ്ഞിമംഗലം , രമേശന്‍ ചെങ്ങുനി , സി വി സുമേഷ് , റിനോയ് ഫെലിക്‌സ് , ബാബുരാജ് രാമത്ത് , ദില്‍ജിത്ത് എം .ഈ പി ഗോപാലകൃഷ്ണന്‍ . ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു.