ഭക്ഷ്യവിഷബാധയേറ്റ് ചികിത്സതേടിയ ആൾ വീട്ടിലെത്തിയതിനു പിന്നാലെ മരിച്ചു
1 min readപറവൂർ : ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന പറവൂർ ചേന്ദമംഗലം കൊല്ലനാ പറമ്പിൽ ജോർജ് (57) മരിച്ചു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിനു തൊട്ടടുത്ത ദിവസം തന്നെയായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പറവൂർ മജ്ലിസ് ഹോട്ടലിൽ നിന്നാണ് ജോർജിന് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെനിന്നും കുഴിമന്തി, അൽഫാം, ഷവായി എന്നിവ കഴിച്ച എഴുപതിലധികം ആളുകൾക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി 16ന്‌ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ജോർജിനെ വയറുവേദനയെത്തുടർന്ന് 19നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് ആശുപത്രി വിട്ട ജോർജ് 28 ന് മരണമടഞ്ഞു.
സംഭവത്തെത്തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ലൈസൻസിക്കെതിരെ കേസെടുക്കുകയും ചെയ്തു. ഹോട്ടലിലെ പ്രാന പാചകക്കാരൻ ഹസൈനാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.