ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു, വെടിയുതിർത്തത് എ.എസ്.ഐ
1 min read
ഭുവനേശ്വർ : ഒഡീഷ ആരോഗ്യമന്ത്രിയും ബി.ജെ.ഡിനേതാവുമായ നബ കിഷോർ ദാസ് വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ. നെഞ്ചിൽ വെടിയേറ്റ അദ്ദേഹം അബോധാവസ്ഥയിലാണ്. എ.എസ്.ഐ ഗോപാൽദാസ് സ്വന്തം റിവോൾവർ ഉപയോഗിച്ച് രണ്ടു തവണ വെടിവെച്ചെന്നാണ് അറിയുന്നത്. ബ്രജ്രാജ് നഗർ മുനിസിപ്പാലിറ്റി ചെയർമാന്റെയും വൈസ് ചെയർമാന്റെയും ഓഫീസുകൾ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. കാറിൽ നിന്നിറങ്ങവേ തൊട്ടടുത്തുനിന്നായിരുന്നു ആക്രമണം. ആക്രമണ കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് ബി.ജെ.ഡി പ്രവർത്തകർ സ്ഥലത്തു പ്രതിഷേധിക്കുന്നു.