അയ്യോ… എനിക്ക് വഴി തെറ്റിന്നാ തോന്നുന്നേ! റോഡിലൂടെ ഉലാത്തി സിംഹം

1 min read

തിരക്കുള്ള റോഡിലൂടെ ഉലാത്തുന്ന സിംഹം വീഡിയോ വൈറല്‍

വാഹനങ്ങള്‍ പാഞ്ഞുപോകുന്ന, തിരക്കുള്ളൊരു റോഡിലൂടെ സാവധാനം നടന്നുപോകുന്ന സിംഹത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇതെങ്ങനെ സംഭവിക്കും, വല്ല എഐ ടെക്‌നിക്കും ആണോ എന്നെല്ലാം കാണുമ്പോള്‍ സംശയം തോന്നാം. പക്ഷേ അല്ല, സംഭവം ശരിക്കും നടന്നതുതന്നെയാണ്.

ഗുജറാത്തിലാണ് ഇത് നടന്നിരിക്കുന്നത്. ഒരു ഫ്‌ലൈഓവറിന് മുകളിലൂടെ വാഹനങ്ങളെല്ലാം കടന്നുപൊയ്‌ക്കൊണ്ടിരിക്കെ തന്നെയാണ് സിംഹത്തിനെയും കാണുന്നത്. ആരോ അല്‍പം അകലെ നിന്നുകൊണ്ടോ, വാഹനത്തിലിരുന്ന് കൊണ്ടോ പകര്‍ത്തിയതായിരിക്കണം ഈ വീഡിയോ.

കാടിനടുത്തുള്ള ജനവാസമേഖല തന്നെയാണിത്. എങ്കില്‍പ്പോലും സിംഹത്തെയൊക്കെ ഇങ്ങനെ കാണുമോ എന്നതാണ് അധികപേരുടെയും സംശയം. എന്നാല്‍ ഗുജറാത്തില്‍ ഇത്തരത്തിലുള്ള കാഴ്ചകള്‍ അത്ര അപൂര്‍വമല്ലെന്നാണ് ഗുജറാത്തില്‍ നിന്ന് തന്നെയുള്ള പലരും കമന്റുകളിലൂടെ പറയുന്നത്.

കനത്ത മഴയോ, പ്രളയം പോലുള്ള അവസ്ഥകളോ ഉണ്ടാകുമ്പോഴാണ് അധികവും ഇതുപോലെ വന്യമൃഗങ്ങള്‍ ജനവാസമേഖലയില്‍ ഇറങ്ങിനടക്കാറത്രേ. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ സുശാന്ത നന്ദയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം ഈ വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

Related posts:

Leave a Reply

Your email address will not be published.