ആളുകൾ പറഞ്ഞോട്ടെ ; അതവരുടെ അഭിപ്രായമെന്ന് വിരാട് കോലി
1 min readഏഷ്യാ കപ്പിലും വേൾഡ് കപ്പിലും വിരാട് കോലി ഇന്ത്യക്ക് വേണ്ടി കളിക്കും
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും തിളക്കമാർന്ന താരങ്ങളിലൊരാളാണ് വിരാട് കോലി. 15 വർഷമായി അന്തർദേശീയ ക്രിക്കറ്റ് രംഗത്ത് സജീവം. 76 ഇന്റർനാഷണൽ ടെസ്റ്റ് സെഞ്ചുറികൾ. കോലിക്ക് മുന്നിലുള്ളത് സച്ചിൻ മാത്രം.
ഒരു ഭാഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ, മറുഭാഗത്ത് രൂക്ഷമായ വിമർശനങ്ങളും കോലിയെ തേടിയെത്തി. ഉയർച്ച താഴ്ചകൾ ഏതു കളിക്കാരനും ഉണ്ടാകുമല്ലോ?
മൂന്നക്ക റൺ നേടാനായിരുന്നില്ല കോലിക്ക് 2019 ഡിസംബർ മുതൽ 2022 സെപ്തംബർ വരെ . അപ്പോഴേക്കും വിമർശന ശരങ്ങളുയർന്നിരുന്നു. ഈ കുരുക്ക് മറികടന്നു കോലി. ഏഷ്യ കപ്പ് ടി.20യിൽ അഫ്ഘാനിസ്ഥാനെതിരെ സെഞ്ചുറി. ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും എതിരെ സെഞ്ചുറികൾ നേടിയിട്ടും വിമർശനങ്ങൾ ഒഴിവായില്ല. വെസ്റ്റ് ഇൻഡീസിനെതിരെ വീണ്ടും സെഞ്ചുറി. വെല്ലുവിളികൾ ഇനിയും വരും. നന്നായി കളിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷയും വലുതാവും.
പക്ഷേ കോലി കോലിയാണ്. വീഴ്ചയിൽ പതറില്ല. തിരിച്ചടിയിൽ നിന്നും ശക്തനായി ഉയർത്തെഴുന്നേറ്റ് തിരിച്ചുവരും. ഫീനിക്‌സ് പക്ഷിയെപ്പോലെ.
സ്വന്തം വിശ്വാസമാണ് കരുത്ത്. വിമർശകർ വിമർശിച്ചോട്ടെ. ജനങ്ങൾക്ക് എപ്പോഴും അവരുടെതായ അഭിപ്രായങ്ങളും വിലയിരുത്തലുകളുമുണ്ടാകും. എനിക്കെന്റെ കഴിവിൽ വിശ്വാസമുണ്ട്. ആത്മവിശ്വാസമാണ് മുന്നോട്ട്്് പോകാനുള്ള കരുത്ത് നൽകുന്നത്. എന്റെ പഴയ വിജയങ്ങളിൽ നിന്നും പരിചയ സമ്പത്തിൽ നിന്നുമാണ് ഞാൻ പ്രചോദനമുൾക്കൊള്ളുന്നത്. ഓരോ തിരിച്ചടിയും കൂടുതൽ കരുത്തനായി തിരിച്ചുവരാനുള്ള ഒരവസരമാണ്. കോലി പറയുന്നു.
വരാനിരിക്കുന്ന ഏഷ്യാ കപ്പിലും വേൾഡ് കപ്പിലും ഇന്ത്യക്ക് വേണ്ടി കളിക്കാൻ തയ്യാറായിരിക്കുകയാണ് കോലി.
ക്രിക്കറ്റ് കഴിഞ്ഞാൽ ഫിറ്റ്‌നസിലാണ് കോലിയുടെ താല്പര്യം. 34 വയസ്സിലും ഇങ്ങനെ ഫിറ്റായിരിക്കാൻ കഴിയുന്നതും അതുകൊണ്ടു തന്നെ.