ഭാര്യയെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം; യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ചു,

1 min read

കൊല്ലം: ഭാര്യയെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ചു പരുക്കേല്‍പിച്ച പ്രതിയെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍തുരുത്ത് ഡിക്‌സണ്‍ ഭവനില്‍ ടെറി എന്ന ടെറന്‍സ് (34) ആണ് പൊലീസ് പിടിയിലായത്. ശക്തികുളങ്ങര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിനു വര്‍ഗീസിന്റെ നേതൃത്വത്തില്‍, എസ്‌ഐമാരായ ഐ.വി.ആശ, ഷാജഹാന്‍ എഎസ്‌ഐമാരായ അനില്‍, സുദര്‍ശനന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാന്‍ഡ് ചെയ്തു.

Related posts:

Leave a Reply

Your email address will not be published.