മകളേ, മാപ്പ് എന്ന് കേരള പൊലീസ്മാപ്പും കോപ്പും വേണ്ടെന്ന് ജനം
1 min readചാന്ദ്‌നി കൊലപാതകത്തിൽ കേരള പൊലീസിനെതിരെ രൂക്ഷപ്രതികരണം
ആലുവയിലെ അഞ്ചു വയസ്സുകാരി ചാന്ദ്‌നിയുടെ കൊലപാതകത്തിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനാവാത്തതിൽ മാപ്പു പറഞ്ഞ് കേരള പൊലീസ് ഇന്നലെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. മകളേ മാപ്പ് എന്ന തലക്കെട്ടോടെ ചാന്ദ്‌നിയെ ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായി എന്ന് എാറ്റുപറയുന്നതായിരുന്നു കേരള പൊലീസിന്റെ പോസ്റ്റ്.
ഇതിനു താഴെ രൂക്ഷമായ വിമർശനങ്ങളുമായാണ് ആളുകൾ എത്തിയിരിക്കു
ന്നത്. എത്ര പേരാണ് കേസ് അന്വേഷിക്കാൻ ഉണ്ടായിരുന്നത്. നിങ്ങളുടെ വീഴ്ച തന്നെയാണ്. മാപ്പും കോപ്പും കൊണ്ട് വരണ്ട എന്നായിരുന്നു ഒരാളുടെ പ്രതികരണം. ഓരോ പ്രശ്‌നം വരുമ്പോഴും മാപ്പ് പറയുന്നു. അതോടു കൂടി എല്ലാം തീർന്നു. എത്ര സംഭവങ്ങൾ ഇതുപോലെ നടന്നു. എന്ത് നീതിയാണ് നടപ്പിലാക്കിയത്, കുറ്റവാളികൾക്ക് ചിക്കനും മട്ടനും കൊടുത്ത് തീറ്റിപോറ്റുന്നിടത്തോളം കാലം നിങ്ങൾ മാപ്പ് പറഞ്ഞുകൊണ്ടേയിരിക്കും എന്നായിരുന്നു അടുത്ത പ്രതിഷേധം. പൊലീസിനെതിരെ പ്രതിഷേധ കുറിപ്പുകൾ കനത്തതോടെ മറുപടിയായി അവർ രംഗത്തെത്തി.
വൈകിട്ട് 7 മണിക്ക് പരാതി കിട്ടിയതു മുതൽ ഊർജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തു. പക്ഷേ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കാൻ കഴിയാത്തതിൽ നിങ്ങളെപ്പോലെ ഓരോ പൊലീസുദ്യോഗസ്ഥനും വേദനയുണ്ട്. ഇതായിരുന്നു പോസ്റ്റിലെ ഉള്ളടക്കം.
കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക്‌പോസ്റ്റിന്റെ പൂർണരൂപം.
കണ്ണീർപൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്… ഇന്നലെ വൈകുന്നേരം 7 മണിക്ക് പരാതി ലഭിക്കുന്നതു മുതൽ പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു പരമാവധി വേഗത്തിൽ പ്രതിയെ തിരിച്ചറിയാനായി. രാവിലെ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്കരികിലെത്തിക്കാൻ ആയില്ലെന്നത് നിങ്ങളെപ്പോലെ തന്നെ ഓരോ പൊലീസുദ്യോഗസ്ഥനും വേദനയാണ്. കാരണം ഞങ്ങളും മാതാപിതാക്കളാണ്. ആ വേദനയാണ് ഈ ആദരാഞ്ജലി പോസ്റ്റിലൂടെ ഞങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഈ മറുപടി പോസ്റ്റിനു താഴെയും പ്രതികരണങ്ങളുമായി ആളുകളെത്തിയിരിക്കുന്നു. ഇവനെയൊന്നും ജീവനോടെ വെച്ചേക്കരുത്. ആൾക്കൂട്ടത്തിനു വിട്ടുകൊടുക്കുകയോ ഓടിച്ചിട്ട് വെടിവെച്ചു കൊല്ലുകയോ ചെയ്യണമെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. ഇങ്ങനെ ചെയ്താൽ എല്ലാവരും കേരളപൊലീസിനെ അഭിനന്ദിക്കുമെന്നു പറയുന്നവരുമുണ്ട്. സങ്കടം സഹിക്കാനാവാത്തതുകൊണ്ടാണ് ഇത്തരത്തിൽ പ്രതികരിച്ചതെന്ന് പറയുന്നവരുമുണ്ട്.