സിപിഐ സംസ്ഥാന സെക്രട്ടറി: കാനം രാജേന്ദ്രന് പകരക്കാരനില്ല

1 min read

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രന്‍ തുടരും. ആരോഗ്യപരമായ കാരണങ്ങളാല്‍ മൂന്ന് മാസത്തേക്ക് സെക്രട്ടറി സ്ഥാനത്ത് അവധി നല്‍കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തില്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗം തീരുമാനമെടുത്തില്ല. ദേശീയ നേതൃത്വം അവധി കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് സിപിഐ നേതൃത്വം അറിയിച്ചു.

സംസ്ഥാന സെക്രട്ടറിയുടെ അധിക ചുമതല തത്കാലത്തേക്ക് അസിസ്റ്റന്റ് സെക്രട്ടറിമാര്‍ വഹിക്കുമെന്നാണ് പാര്‍ട്ടി നിര്‍വാഹക സമിതി യോഗം അന്തിമമായി തീരുമാനിച്ചത്. രണ്ട് മാസത്തിനു ശേഷം കാനം രാജേന്ദ്രന്‍ പാര്‍ട്ടിയില്‍ വീണ്ടും സജീവമാകും. സംസ്ഥാന നേതൃത്വം കൂട്ടായി ചുമതല വഹിക്കാനും നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനമായി.

Related posts:

Leave a Reply

Your email address will not be published.