ആന്റണിയിലെ അടിയും ചതവുമെല്ലാം സത്യമായിരുന്നുവെന്ന് കല്യാണി
1 min readആന്റണി സിനിമയിലെ ഷൂട്ടിനിടയില്‍ കിട്ടിയ അടിയും മുറിവും സത്യമായിരുന്നവെന്ന് കല്യാണി. ചിത്രത്തില്‍ കിക്ക് ബോക്‌സിങ് കഥാപാത്രമായാണ് കല്യാണി അഭിനയിക്കുന്നത്. ഷൂട്ടിങ് പരിശീലനത്തിനിടെ താരത്തിന് കിട്ടിയ അടിയുടെയും ചതവിന്റെയും ചിത്രങ്ങള്‍ കല്യാണി തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. ‘നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ തന്നെ നിന്നാല്‍ നിങ്ങള്‍ക്ക് വളരാന്‍ കഴിയില്ല. അതുപോലെ നിങ്ങള്‍ വളരാന്‍ ആഗ്രഹിച്ചാല്‍ അവിടെ നിങ്ങള്‍ക്ക് ഒരു കംഫര്‍ട്ടും ഉണ്ടാകില്ല. ഇത് ഞാന്‍ വൈകി മനസ്സിലാക്കിയ ഒരു
കാര്യമാണ്. സിനിമയില്‍ നിങ്ങള്‍ കാണുന്ന പഞ്ചുകളും കിക്കുകളും മുറിവുകളും യഥാര്‍ഥമായിരുന്നു. കണ്ണുനീരും പുഞ്ചിരിയും യഥാര്‍ത്ഥ്യമായിരുന്നു. എന്നാല്‍ രക്തം മാത്രം സത്യമായിരുന്നില്ല.
കയ്യടിച്ചതിനും അലറിവിളിച്ചതിനും സുഹൃത്തുക്കളേ നന്ദി. എല്ലാറ്റിനുമുപരിയായി തന്റെ കഥാപാത്രമായ ആനിനോട് ദയയും സ്‌നേഹവും കാണിച്ചതില്‍ നന്ദി. എല്ലാവരും തിയേറ്ററില്‍ പോയി ആന്റണി കാണുക. കല്യാണി പറയുന്നു. കല്യാണിയെ അഭിനന്ദിച്ചുകൊണ്ട് മറ്റു താരങ്ങളും രംഗത്തു വന്നു.