കാക്ക നായിക ലക്ഷ്മിക സജീവന്‍ അന്തരിച്ചു.

1 min read

കാക്ക എന്ന ചിത്രത്തിലൂടെ ഏറെ ജനപ്രീതി നേടിയ നടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു. 2021ല്‍ റിലീസ് ചെയ്ത കാക്കയിലെ പഞ്ചമി എന്ന നായിക വേഷം ആയിരുന്നു ലക്ഷ്മിക അവതരിപ്പിച്ചത്. പ്രേക്ഷക-നിരൂപക പ്രശംസകള്‍ നേടിയിരുന്ന ചിത്രമാണ് കാക്ക. കറുപ്പിനാല്‍ മാറ്റിനിര്‍ത്തപ്പെട്ടവരുടെ കഥയാമണ് സിനിമാ പശ്ചാത്തലം. കറുത്ത നിറമുള്ള, പല്ല് ഉന്തിയ ഒരു പെണ്‍കുട്ടി തന്റെ രൂപം കാരണം വീട്ടുകാരില്‍ നിന്നുപോലും പഴികേള്‍ക്കേണ്ടി വരുന്നു, സമൂഹത്തില്‍ മാറ്റിനിര്‍ത്തപ്പെടുന്നു. അവയെ എല്ലാം പോസിറ്റീവ് ആയി എടുത്ത് സധൈര്യം മുന്നേറുന്ന കഥയായിരുന്നു കാക്ക പറഞ്ഞത്. ഈ സിനിമയ്ക്കു പുറമേ, യമണ്ടന്‍ പ്രേമകഥ, പഞ്ചവര്‍ണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടന്‍ ബ്ലോഗ്, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ലക്ഷ്മിക, ചെറിയ വേഷങ്ങള്‍ ചെയ്ത് കയ്യടി നേടിയിരുന്നു. ഷാര്‍ജയില്‍ വച്ചായിരുന്നു താരത്തിന്റെ അന്ത്യം.

Related posts:

Leave a Reply

Your email address will not be published.