ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ നിന്ന് സി.പി.എം കോണ്‍ഗ്രസും പിന്തിരിയണമെന്ന് കെ.സുരേന്ദ്രന്‍
1 min readരാജ്യത്തെ അപരിഷ്‌കൃതമായ നിയമങ്ങളെ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഏകീകൃത സിവില്‍ നിയമം എന്ന ആശയം മുന്നോട്ട് വച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഏകീകൃത സിവില്‍ നിയമത്തിന് വേണ്ടി നേരത്തെ ശക്തമായി വാദിച്ച പാര്‍ട്ടിയാണ് സി.പി.എം. കോണ്‍ഗ്രസിലെ പലരും ദേശീയതലത്തില്‍ പോലും ഏകീകൃത സിവില്‍ നിയമത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വോട്ട് ബാങ്കില്‍ കണ്ണുട്ടാണ് സി.പി.എമ്മും കോണ്‍ഗ്രസും ഏകീകൃത സിവില്‍ നിയമത്തെ എതിര്‍ക്കുന്നത്. വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാനും കേരളത്തില്‍ മത ധ്രുവീകരണമുണ്ടാക്കാനുമാണ് ഇരുവരും ശ്രമിക്കുന്നത്.
ഇതിനെതിരെ ബി.ജെ.പി സംസ്ഥാനത്ത് പ്രചാരണ പരിപാടികള്‍ നടത്തും. ഇതിന്റെ ഭാഗമായി സെമിനാറുകളും സംവാദങ്ങളും സമ്പര്‍ക്ക പരിപാടികളും നടത്തും. മുസ്ലീം സമുദായത്തില്‍ വലിയ വിഭാഗം ഏകീകൃത സിവില്‍ നിയമത്തിന് അനുകൂലമാണ്. സ്വന്തം പെണ്‍മക്കള്‍ക്ക് തങ്ങളുടെ പൈതൃക സ്വത്തവകാശത്തില്‍ തുല്യത ഉറപ്പുവരുത്താന്‍ വലിയ വിഭാഗം കിട്ടാന്‍ നിരവധി രക്ഷിതാക്കള്‍ താല്പര്യപ്പെടുന്നുണ്ട്. മുത്തലാക്കിനെ ശക്തമായി എതിര്‍ക്കാന്‍ നല്ലൊരു വിഭാഗം മുസ്ലിം വനിതകളും രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനാണ് സി.പി.എമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇവര്‍ പിന്മാറണമെന്ന് സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.