വി.ഡി.സതീശന്‍ വ്യാജ പ്രതിപക്ഷ നേതാവ്
1 min read
സംസ്ഥാന സര്‍ക്കാരിന്റെ ചൊല്പടിക്കനുസരിച്ച് തുള്ളുന്ന വ്യാജ പ്രതിപക്ഷ നേതാവാണ് വി.ഡി.സതീശനെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു.
96 കോടി രൂപയാണ് ശശിധരന്‍ കര്‍ത്താ വിവിധ പാര്‍ട്ടിനേതാക്കള്‍ക്കും
ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും മാദ്ധ്യമങ്ങള്‍ക്കുമൊക്കെ നല്‍കിയത്. മാസപ്പടി അഴിമതി ഇക്കാര്യത്തില്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ഒരു കത്തയയ്ക്കാന്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി.സതീശന്‍ തയ്യാറുണ്ടോ എന്ന് സുരേന്ദ്രന്‍ ചോദിച്ചു. തലപോയാലും സതീശനത് ചെയ്യില്ല. സര്‍ക്കാരിന്റെ എല്ലാ അഴിമതിക്കും കൂട്ടുനില്‍ക്കുന്ന തട്ടിപ്പു പ്രതിപക്ഷ നേതാവാണ് സതീശന്‍. സതീശന്റെ അഴിമതി സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.