ജെപി നദ്ദ 26ന് തിരുവനന്തപുരത്ത്
1 min read
തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദ 26ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഒമ്പത് മണിക്ക് ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന അദ്ദേഹം 9.30ന് ചട്ടമ്പിസ്വാമികളുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം വിശാലജനസഭ 10.30ന് കവടിയാര്‍ ഉദയ് പാലസില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും.