സുരേഷ്‌ഗോപിയെ ട്രോളുന്ന ജയറാം
1 min readഇതിലും വലിയ ട്രോൾ കിട്ടാനില്ല
സുരേഷ് ഗോപി പാടിയ തെലുങ്ക് ഗാനം അനുകരിക്കുന്ന ജയറാമിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ജസ്റ്റ് ഫോർ ഫൺ എന്ന ക്യാപ്ഷനോടെ സുരേഷ് ഗോപിയെ ടാഗ് ചെയ്താണ് ജയറാം ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കു വെച്ചിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് ധരിച്ച്, സുരേഷ് ഗോപിയുടെ വിവിധസിനിമകളിലെ ആക്ഷൻ അനുകരിച്ച് പാട്ടുപാടുന്ന ജയറാമിനെയാണ് വീഡിയോയിൽ കാണുന്നത്. പൊട്ടിച്ചിരിക്കുന്ന സ്‌മൈലികൾ പോസ്റ്റ് ചെയ്താണ് സുരേഷ്‌ഗോപി ഇതിനോട് പ്രതികരിച്ചത്.
ധാരാളം പേർ വീഡിയോയ്ക്കു താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. എഴുന്നേറ്റു നിന്ന് കേട്ടു എന്നാണ് രമേഷ് പിഷാരടിയുടെ കമന്റ്.
സുരേഷ്‌ഗോപി-ജയറാം കൂട്ടുകെട്ടിൽ വിരിഞ്ഞ സമ്മർ ഇൻ ബത്ത്‌ലഹേമിനെ ഓർമ്മിപ്പിക്കുന്ന കമന്റുകളായിരുന്നു ഏറെയും.
”ഇതിലും നല്ലത് നീ എന്നെ ബ്ലഡ് തന്ന് രക്ഷിക്കണ്ടാരുന്നു”
”ഡെന്നീസിനോട് രവിശങ്കർ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു”
”അന്ന് ആക്‌സിഡന്റ് ആയിക്കിടന്ന രവിയെ നാല് കുപ്പി ബ്ലഡ് കൊടുത്ത ഒരേ ഒരു തെറ്റേ ഞാൻ ചെയ്തുള്ളൂ” എന്നിങ്ങനെ പോകുന്നു അവ.
അടുത്തിടെ ഒരു ടെലിവിഷൻ പരിപാക്കിടെ അല്ലു അർജുന്റെ തെലുങ്ക് ചിത്രം ”അല വൈകുണ്ഠപുരമുലോ”യിലെ ഹിറ്റ് ഗാനം സുരേഷ്‌ഗോപി ആലപിച്ചിരുന്നു. അതിനെ ട്രോളിക്കൊണ്ടുള്ളതാണ് ജയറാമിന്റെ പുതിയ വീഡിയോ.
https://www.instagram.com/p/CxQDseexYMw/?