വാട്‌സ്ആപ്പ് ചാനൽ തുടങ്ങി മമ്മൂട്ടിയും മോഹൻലാലും

1 min read

സിനിമാവിശേഷങ്ങൾ നേരിട്ടറിയിക്കാനാണ് പുതിയ ചാനൽ

ആരാധകരെ വിശേഷങ്ങൾ നേരിട്ടറിയിക്കുന്നതിനുവേണ്ടി വാട്‌സ്ആപ്പ് ചാനൽ തുടങ്ങി മമ്മൂട്ടിയും മോഹൻലാലും. വരുംകാല സിനിമകളുടെ അപ്‌ഡേറ്റുകൾ നേരിട്ടറിയിക്കും എന്ന് പറഞ്ഞുകൊണ്ടാണ് താരങ്ങൾ ചാനലിൽ ആദ്യ മെസേജ് പങ്കുവെച്ചിരിക്കുന്നത്. ടെലിഗ്രാമിലെ ചാനലിന് സമാനമായ ഫീച്ചറാണ് ഇത്. ധാരാളം പ്രതികരണങ്ങൾ മെസേജിന് ലഭിക്കുന്നുണ്ട്.

മോഹൻലാലിന്റെ മെസേജ് ഇങ്ങനെയായിരുന്നു. ഹലോ, മോഹൻലാൽ ആണ്. നുങ്ങളെ എന്റെ വാട്‌സ്ആപ്പ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു. നിങ്ങൾ ഇവിടെയെത്തിയതിൽ സന്തോഷം. എന്റെ എല്ലാ പ്രോജക്റ്റ് അപ്‌ഡേറ്റുകളും അതാത് സമയങ്ങളിൽ ഇവിടെ അറിയിക്കും. തുടക്കത്തിനായി, ഞാൻ ഇപ്പോൾ തിരുവനന്തപുരത്താണ്. സംവിധായകൻ ജിത്തു ജോസഫിനും ടീമിനുമൊപ്പം ഞങ്ങളുടെ വരാനിരിക്കുന്ന പ്രൊജക്റ്റായ നേരിന്റെ ഷൂട്ടിലാണ്. കൃത്യമായി അപ്‌ഡേറ്റുകൾ ലഭ്യമാകാൻ ഈ ചാനലിൽ ചേരാൻ ഓർക്കുക. നന്ദി.

പുതിയ സംരംഭത്തിൽ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ”എന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ചാനലിന്റെ ലോഞ്ച് പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ട്. എന്നെക്കുറിച്ചുള്ള വിവരണങ്ങളും അപ്‌ഡേറ്റുകളും പോസ്റ്റുചെയ്യാൻ ഞാൻ ഈ ചാനൽ ഉപയോഗിക്കുന്നതിനാൽ ഇതിൽ ചേരാൻ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുകയാണ്” എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്.

ശനിയാഴ്ചയാണ് മമ്മൂട്ടിയും മോഹൻലാലും ചാനൽ ആരംഭിച്ചത്. ഇതിനകം നിരവധി ഫോളേവേഴ്‌സിനെ നേടിക്കഴിഞ്ഞു ഇരുവരും.

Related posts:

Leave a Reply

Your email address will not be published.