ലിജോ ചിത്രം പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു : പൃഥ്വിരാജ്

1 min read

വാലിബനു പിന്നാലെ ചർച്ചയായി നടൻ പൃഥ്വിരാജിന്റെ ഇന്റർവ്യൂ

പ്രഖ്യാപനം മുതൽ തന്നെ വലിയ ഹൈപ്പുണ്ടാക്കിയ ചിത്രമായിരുന്നു മലൈക്കോട്ടെ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി, മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു ചിത്രം . ഇതായിരുന്നു ഹൈപ്പിനുള്ള കാരണങ്ങളിൽ ഒന്ന്. കൂടാതെ ചിത്രത്തിന്റെ പോസ്റ്ററും വലിയ പ്രതീക്ഷയുണർത്തി. എന്നാൽ തിയേറ്റർ റിലീസോടെ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. മറ്റു ചിത്രങ്ങളെപ്പോലെ തന്നെ ലിജോയുടെ ഒരു പരീക്ഷണ ചിത്രമായിരുന്നു മലൈക്കോട്ടെ വാലിബൻ. കഥ പറച്ചിലിൽ സ്വീകരിച്ച പുതിയ രീതി പ്രേക്ഷകരെ പിടിച്ചിരുത്താൻ സഹായിച്ചില്ല എന്നാണ് പൊതുവെയുള്ള അഭിപ്രായം. 

ഈ സമയത്താണ് 8 വർഷം മുമ്പുള്ള പൃഥ്വിരാജിന്റെ അഭിമുഖം ശ്രദ്ധേയമാകുന്നത്. ലിജോയുടെ തന്നെ ഡബിൾ ബാരൽ എന്ന സിനിമയെക്കുറിച്ചായിരുന്നു ന്നു അദ്ദേഹം അന്ന് പറഞ്ഞത്. അന്നുവരെ മലയാളികൾ കാണാത്ത ഒരു സിനിമാ അനുഭവമായിരുന്നു ഡബിൾ ബാരൽ. ഒരു കോമിക് പുസ്തകം പോലെ ഒരുക്കി വെച്ച ചിത്രം. എന്നാൽ ചിത്രം തിയേറ്ററിൽ പരാജയപ്പെട്ടു. റിലീസ് ചെയ്ത സമയത്ത് ഒട്ടേറെ വിമർശിക്കപ്പെട്ട ചിത്രം പിന്നീട് വലിയ ചർച്ചയായി മാറി. ഇന്ന് ലിജോയുടെ മികച്ച സിനിമകളിൽ ഒന്നായി ആസ്വാദക ലോകം ഡബിൾ ബാരലിനെ കാണുന്നു.

കഥ കേട്ടപ്പോൾ വിജയിക്കാൻ സാധ്യതയില്ലെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും വ്യത്യസ്ത സിനിമകൾ ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് ആ പടം ചെയ്ത തെന്നുമാണ് അന്ന് പൃഥ്വിരാജ് വ്യക്തമാക്കിയത്. 

ഡബിൾ ബാരലിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെയായിരുന്നു: ” ലിജോ വന്ന് ഇങ്ങനെ ഒരു ചിന്ത പറഞ്ഞപ്പോൾ തന്നെ ഇതൊരു വലിയ പരീക്ഷണമായിരിക്കുമെന്ന ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു. ഇത്തരം പരീക്ഷണങ്ങളോട് ഒരു വീക്ക്നെസ് ഉള്ള നടനാണ് ഞാൻ. ലിജോ ഇതിന്റെ കഥ പറഞ്ഞപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു കൊമേഴ്‌സ്യലി സിനിമ വിജയിക്കാൻ സാധ്യത കുറവാണെന്ന് .. അതുകൊണ്ടാണ് മറ്റൊരാളുടെ തലയിലും അടിച്ചേൽപിക്കാതെ ഞാൻ തന്നെ സിനിമ നിർമ്മിച്ചത്. എനിക്കതിൽ യാതൊരു വിഷമവുമില്ല.. പരാജയപ്പെട്ട പരീക്ഷണമായിരുന്നെങ്കിലും ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനൊപ്പം ഇങ്ങനെയൊരു സിനിമ ചെയ്യാൻ കൂട്ടുനിന്നു എന്ന കാര്യത്തിൽ എനിക്ക് അഭിമാനമേയുള്ളൂ എന്നാണ് പൃഥ്വിരാജ് അന്നു പഞ്ഞത് …

പൃഥ്വിരാജിന്റെ ഈ അഭിമുഖം ഇപ്പോൾ ഏറ്റെടുത്തു പ്രചരിപ്പിക്കുകയാണ് മോഹൻലാൽ ആരാധകർ.. ഇപ്പോൾ വാലിബനെ വിമർശിക്കുന്നവർ ഭാവിയിൽ ചിത്രത്തിനു കയ്യടിക്കുമെന്ന പ്രതീക്ഷയാണ് അവർ പങ്കുവെയ്ക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.