ഞാന്‍ ഒന്ന് കല്യാണം കഴിച്ചതാ!
1 min readഒരേ വൈബ് ഉള്ളവര്‍ ഒന്നിക്കുന്നത് ഭാഗ്യമല്ലേ.. റിമി ടോമി!
ഗായിക എന്ന് മാത്രം പറഞ്ഞ് റിമി ടോമിയെ ചെറുതാക്കി കളയാന്‍ പറ്റില്ല. ഒരു ഫുള്‍ പാക്കേജ്. അവതാരക, അഭിനേത്രി, മോഡല്‍ എന്നിങ്ങനെ ഒട്ടുമിക്ക വിശേഷണങ്ങള്‍ എല്ലാം ചേരുന്നത് റിമിക്കാകാകും. പാട്ടും സംസാരവും എനര്‍ജി ലെവലും എല്ലാംകൊണ്ടും ഏത് വേദിയില്‍ ചെന്നാലും നിഷ്പ്രയാസം കാഴ്ചക്കാരെ തന്റെ പക്ഷത്താക്കും റിമി ടോമി. വര്‍ഷങ്ങളായി മാധ്യമ ലോകത്ത് ശ്രദ്ധ പതിപ്പിക്കുന്ന റിമി സ്വന്തം അധ്വാനം കൊണ്ട് ജീവിതത്തില്‍ ഉയര്‍ന്നുവന്ന ഗായികയാണ്. സ്റ്റേജ് ഷോകളും ടെലിവിഷന്‍ ഷോകളും അത്ര മനോഹരമായാണ് റിമി ടോമി കൈകാര്യം ചെയ്യാറുള്ളത്. ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തിനിടയില്‍ റിമി അവതരിപ്പിക്കുന്ന ടിവി ഷോകള്‍ കണ്ട് സന്തോഷം കണ്ടെത്തുന്നവര്‍ നിരവധിയാണ്. പലരും അത് കമന്റായി കുറിക്കാറുമുണ്ട്. തലേന്ന് പഠിച്ച് വന്ന കൗണ്ടര്‍ അടിക്കുന്നവരെപോലെയല്ല റിമി സ്‌പോട്ടില്‍ റിമി പറയുന്ന കോമഡി കേട്ട് സഹതാരങ്ങള്‍ വരെ മതി മറന്ന് ചിരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഷാരൂഖിനെയും ദീപികയേയും വരെ ഒറ്റ ഇന്റര്‍വ്യൂവിലൂടെ തന്റെ ഫാനാക്കി മാറ്റിയിട്ടുണ്ട് റിമി. ഹിന്ദി അത്ര വശമില്ലായിരുന്നിട്ടും രണ്ട് ബോളിവുഡ് സൂപ്പര്‍ താരങ്ങളെ മനോഹരമായി ഹാന്റില്‍ ചെയ്തു റിമി.
ഒട്ടുമിക്ക മെയിന്‍ സ്ട്രീം ചാനലുകളില്‍ റിമിയുടെ സാന്നിധ്യം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉണ്ടാകും. ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ച റിമി ആരാധകര്‍ക്ക് മാതൃകയാക്കാന്‍ ഉള്ള വ്യക്തിത്വം കൂടിയാണ്. മാധ്യമങ്ങളോട് എപ്പോഴും മര്യാദയുടെ ഭാഷയില്‍ സംസാരിക്കുന്ന ചുരുക്കം ചില സെലിബ്രിറ്റികളില്‍ ഒരാള്‍ കൂടിയാണ് റിമി. ഇപ്പോഴിതാ ഗായികയുടെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്.
സ്വാസികയുടെ വിവാഹത്തില്‍ സംബന്ധിക്കാന്‍ എത്തിയപ്പോള്‍ വധൂ വരന്മാരെ കുറിച്ച് പറഞ്ഞതും ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നല്‍കിയ തഗ്ഗ് മറുപടിയുമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
വിവാഹം തകര്‍ക്കുകയല്ലേ, എത്ര ഫങ്ങ്ഷന്‍ ആണ്, മെഹന്ദി, ഗുലാബി, ഹിന്ദുസ്ഥാനി എന്നൊക്കെ പറയുംപോലെ. അഞ്ചോളം ഫങ്ഷന്‍സ് ആയിരുന്നു. അഭിലാഷ് ആയിരുന്നു മേക്ക്അപ് ആര്‍ട്ടിസ്റ്റ്. സ്വാസിക തകര്‍ത്തു. നല്ല കപ്പിള്‍. ഞാന്‍ പറഞ്ഞു മെയ്ഡ് ഫോര്‍ ഈക്ക് അദര്‍ എന്ന്. ഇങ്ങനെ ഒരേ സ്വഭാവം ഒക്കെ കിട്ടുക എന്ന് പറഞ്ഞാല്‍. മുഖം വരെയും ഒരേപോലെ. ഒരേ പോലെ ഇങ്ങനെ കിട്ടുന്നതും ഒരേ വൈബ് ഉള്ളവര്‍ ഒന്നിക്കുന്നതും ഭാഗ്യമല്ലേ എന്നാണ് റിമി പറയുന്നത്. കഴിച്ചായിരുന്നോ ചേച്ചി എന്ന ചോദ്യത്തിന്. ഒരു കല്യാണം കഴിച്ചായിരുന്നു എന്നാണ് ചിരിച്ചുകൊണ്ട് മറുപടി നല്‍കിയത്.
വിവാഹ മോചനത്തിന് ശേഷം ഗംഭീരമായിരുന്നു റിമിയുടെ ട്രാന്‌സിഷന്‍. തടി കുറയ്ക്കുക മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമാവുകയും ചെയ്തു. കുറച്ച് വര്‍ഷങ്ങള്‍ ഒരുമിച്ച് ദാമ്പത്യ ജീവിതം നയിച്ചതിനുശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. റോയ്‌സ് അടുത്തിടെയാണ് വീണ്ടും വിവാഹം കഴിച്ചത്. റിമിയുടെ രണ്ടാമത്തെ കുറച്ച് നിരവധി ഗോസിപ്പുകള്‍ നിരന്തരം വരാറുണ്ടെങ്കിലും താരം അതിനെയെല്ലാം ചിരിച്ച് തള്ളാറാണ് പതിവ്.ഷോ അവതാരകയായും വിധികര്‍ത്താവായും എത്തുമ്പോള്‍ തന്നെ, റിമി ടോമി കോമഡിയും അടിയ്ക്കും. അതുകൊണ്ട് തന്നെ വലിയൊരു ഫാന്‍ ഫോളോയിങും റിമി ടോമിയ്ക്ക് ഉണ്ട്.
ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം ‘ചിങ്ങമാസം വന്നുചേര്‍ന്നാല്‍’ എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരവധി അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം ആണ് റിമി ടോമി ടി.വി. ചാനലുകളില്‍ അവതാരകയായും ശ്രദ്ധേയയായത്.