നടന്റെ കരണത്തടിച്ച് ഐശ്വര്യ

1 min read

അബ്ബാസ് അപമരിയാതെയായി പെരുമാറിയോ?

1994ല്‍ ലോക സുന്ദരിപ്പട്ടം നേടിയ ശേഷമാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇരുവര്‍ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു താരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. ശേഷം ഐശ്വര്യ ബോളിവുഡിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. അധികം വൈകാതെ തന്നെ ഇന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ നായികയായി മാറാന്‍ ഐശ്വര്യയ്ക്ക് സാധിച്ചു.

ജീന്‍സ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ഗുരു തുടങ്ങിയ തമിഴില്‍ ശ്രദ്ധേയമായ ചിത്രങ്ങളിലും ഐശ്വര്യ അഭിനയിച്ചു. ബോളിവുഡില്‍ തിരക്കായതോടെ താരം തമിഴില്‍ നിന്നും വിട്ടുനിന്നു. എന്നാല്‍ പിന്നീട് 2010ല്‍ രാവണന്‍, എന്തിരന്‍ എന്നീ സിനിമകളിലൂടെ താരം വീണ്ടു തമിഴില്‍ തിരിച്ചെത്തി.

വീണ്ടും തമിഴില്‍ നിന്നും ഇടവേളയെടുത്ത ഐശ്വര്യ തിരികെ വന്നത് പൊന്നിയിന്‍ സെല്‍വനിലൂടെയായിരുന്നു. ഏകദേശം 12 വര്‍ഷത്തിന് ശേഷമുള്ള ഐശ്വര്യയുടെ മടങ്ങി വരവ് കയ്യടി നേടിക്കൊണ്ടായിരുന്നു. മികച്ച സ്വീകാര്യതയാണ് ചിത്രത്തിലെ ഐശ്വര്യയുടെ നന്ദിനി എന്ന കഥാപാത്രത്തിന് ലഭിച്ചത്. പൊതുവെ വിവാദങ്ങളിലൊന്നും അധികം ചെന്നുപെടാത്ത താരമാണ് ഐശ്വര്യ റായ്. എന്നാല്‍ ഒരിക്കല്‍ ഒരു പ്രമുഖ തമിഴ് നടനെ ഐശ്വര്യ കരണത്തടിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന ഒരു പാര്‍ട്ടിയില്‍ വച്ച് നടന്‍ മോശമായി സ്പര്‍ശിച്ചപ്പോള്‍ ഐശ്വര്യ നടന്റെ കരണത്തടിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ നടന്‍ ആരാണെന്ന് വ്യക്തമല്ല. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത് ഈ നടന്‍ അബ്ബാസ് ആണെന്നാണ്.  കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. സിനിമയിലെ ഒരു ഗാനരംഗത്തിനിടെ അബ്ബാസ് ഐശ്വര്യയോട് അപമര്യാദയായി പെരുമാറി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ അബ്ബാസ് ഐശ്വര്യയെ അനാവശ്യമായി സ്പര്‍ശിക്കുകയും മറ്റും ചെയ്തു. ഐശ്വര്യ ആദ്യം അതെല്ലാം ക്ഷമിച്ചെങ്കിലും ചില സമയങ്ങളില്‍ അബ്ബാസ് ക്ഷമ നശിപ്പിക്കും വിധം പെരുമാറി. അതോടെ ക്ഷുഭിതയായ ഐശ്വര്യ അബ്ബാസിന്റെ കരണത്തടിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതോടെ നാണം കെട്ട നടന്‍ ദേഷ്യത്തോടെ കാരവാനില്‍ കയറി ഇരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

പിന്നീട് സംവിധായകന്‍ ഇടപെട്ട് അബ്ബാസിനെ കൊണ്ട് ഐശ്വര്യയോട് മാപ്പ് പറയിപ്പിച്ചു. അതിനു ശേഷമാണ് സിനിമയുടെ ബാക്കി ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ എത്രമാത്രം സത്യമുണ്ടെന്ന് വ്യക്തമല്ല. ഐശ്വര്യയും ഇങ്ങനൊരു സംഭവത്തെ കുറിച്ച് മുന്‍പ് സംസാരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, ചിത്രത്തില്‍ ഐശ്വര്യയ്ക്ക് അബ്ബാസുമായി ചില റൊമാന്റിക് രംഗങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് അബ്ബാസിന്റെ പേര് ചര്‍ച്ചയാകാന്‍ കാരണം എന്നാണ് മറ്റ് ചിലര്‍ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published.