സി.പി.എം ഇന്‍ഡ്യയില്‍ ഉണ്ടോ ?(കോണ്‍ഗ്രസ് മുന്നണിയില്‍)
1 min readപുതിയ പ്രതിപക്ഷ മുന്നണിയില്‍ സി.പി.എം ഉണ്ടോ? ഘടകകക്ഷിയാണോ ?
കേരളത്തില്‍ യുദ്ധം, ബംഗളുരുവില്‍ സൗഹൃദം. സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലുളള ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിതാണ്.
ഇപ്പോള്‍ നടക്കുന്ന ദേശീയ പ്രതിപക്ഷ സമ്മേളനങ്ങളിലെല്ലാം സജീവമായി സി.പി.എമ്മുമുണ്ട്. കര്‍
ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞയ്ക്ക് മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളോടൊപ്പം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുമുണ്ടായിരുന്നു. മറ്റെല്ലാ ബി.ജെ.പിഇതര മുഖ്യമന്ത്രിമാരെയും വിളിച്ചപ്പോള്‍ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചില്ല. അതുപോട്ടെ.
ബംഗ്ലൂരു കഴിഞ്ഞപ്പോള്‍ പറ്റ്‌നയിലെ പ്രതിപക്ഷ നേതൃസമ്മേളനത്തിലും സീതാറാം യച്ചൂരി സജീവമായി പങ്കെടുത്തിരുന്നു. കഴിഞ്ഞ രണ്ടു ദിവസം ബംഗ്ലൂരുവില്‍ വീണ്ടും നടന്ന സമ്മേളനത്തിലും സി.പി.എം നേതാവ് പങ്കെടുത്തു.
ഇതുവരെയുള്ള യു.പി.എ ഘടക കക്ഷികളല്ലാത്ത നിരവധി പാര്‍ട്ടികളും കൂടി പങ്കെടുത്തതിനാല്‍ പുതിയ സഖ്യത്തിന്റെ പേരും മാറ്റി. ഇന്‍ഡ്യ എന്നുമാക്കി. ഇവരെല്ലാവരും ചേര്‍ന്ന് ഒരു പൊതുനേതാവിനെ നിശ്ചയിക്കും., പൊതുപരിപാടി അംഗീകരിക്കും, ബി.ജെ.പിക്കെതിരെ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തും എന്നാണ് പറയുന്നത്.
അപ്പോള്‍ നമ്മുടെ സി.പി.ഐ. എം പാര്‍ട്ടി അഥവാ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ഈ മുന്നണിയിലില്ലേ. അതോ സി.പി.എം മാത്രം മുന്നണിക്ക് പുറത്താണോ. ഒന്നും മനസ്സിലാവുന്നില്ല. തങ്ങള്‍ പ്രതിപക്ഷ നേതൃയോഗത്തിന് വന്നതാണ്. പുതുതായി പ്രഖ്യാപിച്ച മുന്നണിയിലൊന്നുമില്ല എന്ന് സി.പി.എം പറഞ്ഞിട്ടില്ല. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കള്‍ തങ്ങളൊരുമിച്ച് മുന്നണി പ്രഖ്യാപിക്കുകയും ചെയ്തു.
സീതാറാം യച്ചൂരിയെ കൂടാതെ സി.പി.ഐ നേതാവ് ഡി.രാജയും യോഗത്തില്‍ പങ്കെടുത്തിരുന്നു. അപ്പോള്‍ ഒരു സംശയം. കേരളത്തിലും 20 ലോകസഭാ സീറ്റില്ലെ. ഇവിടെയും ഇന്‍ഡ്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥി ഉണ്ടാവില്ലെ. അപ്പോള്‍ സി.പി.എം ഇന്‍ഡ്യാ മുന്നണിയിലാണോ അതോ അതിനെ എതിര്‍ക്കുകയാണോ.
ഇനിയുമുണ്ട് പ്രശ്‌നങ്ങള്‍, ബംഗാളില്‍ സി.പി.എം നേതാവ് സുജന്‍ ചക്രവര്‍ത്തി പറഞ്ഞതെന്താണ്. മമത ഏകാധിപതിയാണ്. പശ്ചിമബംഗാളില്‍ ജനാധിപത്യത്തെ കൊലചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിച്ചു. തിരഞ്ഞടെടുപ്പ് പ്രഖ്യാപനം മുതല്‍ 35 പേരാണ് അവിടെ കൊലചെയ്യപ്പെട്ടത്. ബൂത്ത്പിടിച്ചെടുക്കലും ബാലറ്റ് തട്ടിപ്പറിക്കലും വ്യാപകമായതോടെ സുജന്‍ ചക്രവര്‍ത്തി പറഞ്ഞത് മമതയ്ക്് ഇങ്ങനെയാണെങ്കില്‍ എല്ലാ പഞ്ചായത്തുകളിലും തന്റെ പാര്‍ട്ടിക്കാരെയങ്ങ് ഭരണസമിതികളിലേക്ക് നാമനിര്‍ദ്ദേശം ചെയ്താല്‍ പോരെയെന്നായിരുന്നു.
ഇപ്പോള്‍ തന്നെ മമതയെ എതിര്‍ക്കാന്‍ പശ്ചിമബംഗാളില്‍ സി.പി.എം- കോണ്‍ഗ്രസ് കൂട്ടുകെട്ടാണ്. ഇനി മമതയും കോണ്‍ഗ്രസും ചേര്‍ന്ന ഇന്‍ഡ്യാ മുന്നണിയില്‍ സി.പി.എമ്മും ചേരുമോ. മമത തങ്ങളെ ആക്രമിക്കുന്നുവെന്നും തങ്ങളുടെ പ്രവര്‍ത്തകരെ കൊല്ലുന്നെന്നും ഓഫീസുകള്‍ തീയിടുന്നെന്നും ആരോപിച്ച് ഇവിടെ പ്രകടനം നടത്തിയത് സി.പി.എം മറന്നുപോയോ. മമതയ്‌ക്കെതിരെ പശ്ചിമ ബംഗാള്‍ ഫണ്ട് പിരിച്ചതും മറന്നുപോയോ.
ഏതായാലും ഇതുപോലെ ഒരു അധ:പതനത്തിലേക്ക് സി.പി.എം ഇനി എത്താനില്ല. നേതാക്കള്‍്ക്ക് നാണമില്ലെങ്കിലും താഴെയുള്ള അണികള്‍ക്കെങ്കിലും നാണം വേണ്ടേ.