യു.പി.എ കാലത്ത് പണപ്പെരുപ്പംകൂടി
1 min read2004 മുതല്‍ 2014വരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ഭരണകാലത്ത് പണപ്പെരുപ്പം കൂടിയെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ധവളപത്രം വ്യക്തമാക്കുന്നു. നരസിംഹറാവുവിന്റെ 1991ലെ സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ച് എപ്പോഴും ഊറ്റം കൊള്ളുന്ന കോണ്‍ഗ്രസ് 2004 മുതല്‍ അത് തുടര്‍ന്നില്ല. വാജ്‌പേയി സര്‍ക്കാര്‍ പാകിയ ശക്തമായ അടിത്തറയുമായി മുന്നോട്ട് പോകാന്‍ യു.പി.എ സര്‍ക്കാരിന് കഴിഞ്ഞില്ല. യു.പി.എയുടെ ആദ്യഘട്ടത്തില്‍ സാമ്പത്തിക നില മെച്ചപ്പെട്ടത് മുന്‍ ബി.ജെ.പി സര്‍ക്കാര്‍ പാകിയ ശക്തമായ അടിത്തറകൊണ്ടാണ്. 2009 മുതല്‍ 2014വരെ പണപ്പെരുപ്പം കൂടി. 2004ല്‍ പണപ്പെരുപ്പം 3.9 ശതമാനമായിരുന്നെങ്കില്‍ 2007ല്‍ 6.7 ഉം 2008ല്‍ 6.2 ഉം 2009ല്‍ 9.1 ഉം 2020ല്‍ 12.3 ഉം 2011ല്‍ 10.5 ഉം 2012ല്‍ 9.5 ഉം 2013ഉം 10 ഉം 2014 ല്‍ 9.4 ഉം ശതമാനം ആയിരുന്നു. ഇതോടെ വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടി. ഈ അഞ്ചുവര്‍ഷവും ധനകമ്മിയും കൂടിയെന്ന് നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ധവള പത്രം വ്യക്തമാക്കുന്നു.