ഇന്‍ഡ്യ ടി.വി-സി.എന്‍.എക്‌സ്  അഭിപ്രായ വോട്ടെടുപ്പ്ബി .ജെ.പി  വളരെ മുന്നില്‍

1 min read

 രാജസ്ഥാന്‍, മദ്ധ്യപ്രദേശ് ചത്തിസ്ഗഡ് ബി.ജെ.പി മുന്നിലെന്ന് ഇന്‍ഡ്യ ടി. വി അഭിപ്രായ വോട്ടെടുപ്പ്

 ഇപ്പോള്‍ ലോകസഭാ ഇലക്ഷന്‍ നടത്തിയാല്‍ ബി.ജെ.പി എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലെന്ന് ഇന്‍ഡ്യ ടി.വി -സി.എന്‍.എക്‌സ് നടത്തിയ അഭിപ്രായ വോട്ടെടുപ്പ് ഫലം സൂചിപ്പിക്കുന്നു. 543 ലോകസഭാ മണ്ഡലങ്ങളില്‍ 265 സീറ്റുകളിലേക്കുള്ള അഭിപ്രായ വോട്ടെടുപ്പ് ഫലമാണ് പ്രസിദ്ധീകരിച്ചത്.  ബാക്കി 278 സീറ്റുകളിലേക്കുള്ളത് ശനിയാഴ്ച പ്രസിദ്ധീകരിക്കും.

 അഭിപ്രായവോട്ടെടുപ്പ് ഫലം പ്രസിദ്ധീകരിച്ച 265 മണ്ഡലങ്ങളില്‍ 144 ലും ദേശീയ ജനാധിപത്യ സഖ്യമാണ് മുന്നേറുക.  കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ്യ സഖ്യത്തിന് 85 സീറ്റും മറ്റുള്ളവര്‍ക്ക് 36 സീറ്റും ലഭിക്കും. 44,458 വോട്ടര്‍മാര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.

 രാജസ്ഥാനിലെ 25 സീറ്റില്‍ 21ലും എന്‍.ഡി.എ ജയിക്കും. കോണ്‍ഗ്രസിന് നാല് സീറ്റ് കിട്ടും.  മദ്ധ്യപ്രദേശിലെ 29 സീറ്റില്‍ എന്‍.ഡി.എയ്ക്ക് 24 ഉം പ്രതിപക്ഷസഖ്യത്തിന് 5 സീറ്റുംകിട്ടും. തമിഴ് നാട്ടിലെ 39 സീറ്റില്‍ ഇന്‍ഡ്യാ സഖ്യത്തിന് 30 ഉം ദേശീയ ജനാധിപത്യസഖ്യത്തിന് 9 ഉം ലഭിക്കും.
 ബിഹാറിലെ 40സീറ്റില്‍ 24 സീറ്റും ദേശീയ ജനാധിപത്യ സഖ്യത്തിന് ലഭിക്കും. ഇന്‍ഡ്യ സഖ്യത്തിന് 16 സീറ്റ്കിട്ടും. ആന്ധ്രയിലെ 25 സീറ്റില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് 18ഉം ടിഡി.പിക്ക് 7 ഉം സീറ്റുംകിട്ടും. കോണ്‍ഗ്രസിലും ബി.ജെ.പിക്കും സീറ്റൊന്നും കിട്ടില്ല.

തെലങ്കാനയില്‍  ആകെയുളള 17 സീറ്റില്‍ 9 സീറ്റ്  ഭരണകക്ഷിയായ ബി.ആര്.എസിനും ആറ് സീറ്റ് ബി.ജെ.പിക്കും  പ്രതിപക്ഷ സഖ്യത്തിന് രണ്ട് സീറ്റും ലഭിക്കും.

 ഡല്‍ഹിയില്‍  ആപ്പ്- കോണ്‍ഗ്രസ് സഖ്യം വന്നാല്‍ അവര്‍ക്ക് രണ്ട് സീറ്റ് കിട്ടും. ബി.ജെ.പിക്ക് അഞ്ചെണ്ണം കിട്ടും.

 പഞ്ചാബില്‍  ആപ് -കോണ്‍ഗ്രസ് സഖ്യം വന്നാല്‍ അവര്‍ക്ക് 13 സീറ്റും കിട്ടും. ജമ്മു കാശ്മീരിലെ ആറ് സീറ്റില്‍ മൂന്നെണ്ണം ദേശീയ ജനാധിപത്യസഖ്യത്തിന് ലഭിക്കും.
 ഇന്‍ഡ്യ സഖ്യകക്ഷികള്‍ക്ക് രണ്ട് സീറ്റ് കിട്ടും.മറ്റുള്ളവര്‍ക്ക് ഒരു സീറ്റും കിട്ടും.  ഹിമാചല്‍ പ്രദേശില്‍ ബി.ജെപിക്ക് മൂന്നും കോണ്‍ഗ്രസിന് ഒന്നുംസീറ്റ്‌ലഭിക്കും. ഹരിയാനയില്‍ ബി.ജെ.പി സഖ്യം 10ല്‍ എട്ടും നേടും. ഇന്‍ഡ്യ സഖ്യത്തിന് രണ്ട് സീറ്റ് കിട്ടും.

 ജാര്‍ഖണ്ഡില്‍  ബി.ജെ.പി സഖ്യത്തിന് 14 സീറ്റില്‍ 13 ഉം കിട്ടും.  ഇന്‍ഡ്യ സഖ്യത്തിന് ഒരു സീറ്റും കിട്ടും.
 ഛത്തിസ് ഗഡില്‍ ബിജെ.പിസഖ്യത്തിന് 7 ഉം കോണ്‍ഗ്ര്‌സ് സഖ്യത്തിന് 4 ഉം കിട്ടും.

 അസമിലെ 14 സീറ്റില്‍ 12 ഉം ബി.ജെ.പി സഖ്യത്തിനായിരിക്കും. ഇന്‍ഡ്യ സഖ്യത്തിനും  എ.ഐ.യു.ജി.എഫിനും ഓരോ സീറ്റ് കിട്ടും.   വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ  ബാക്കിയുള്ള 9 സീറ്റും ബി.ജെ.പി സഖ്യത്തിന് ലഭിക്കും.

Related posts:

Leave a Reply

Your email address will not be published.