കർണാടക മുഖ്യമന്ത്രിയുടെ കാർ തടഞ്ഞു നിർത്തി അയൽക്കാരൻ

1 min read

മുഖ്യമന്ത്രി കാരണം തന്റെ വീട്ടിലേക്ക് പോകാനും പുറത്തേക്കു വരാനും കഴിയുന്നില്ല എന്ന് പരാതി

പരാതി അറിയിക്കുന്നതിനു വേണ്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കാർ തടഞ്ഞു നിർത്തി അയൽക്കാരൻ. വെള്ളിയാഴ്ച രാവിലെ ബംഗളുരുവിലാണ് സംഭവം നടന്നത്. സിദ്ധരാമയ്യയുടെ തൊട്ടടുത്ത് താമസിക്കുന്ന നരോത്തം ആണ് പരാതിക്കാരൻ. 

സിദ്ധരാമയ്യയെ കാണാൻ വരുന്നവർ അവിടെയും ഇവിടെയും വാഹനങ്ങൾ നിർത്തിയിട്ട് അസൗകര്യം സൃഷ്ടിക്കുന്നു. തനിക്കും കുടുംബത്തിനും വീട്ടിൽ നിന്ന് വാഹനങ്ങൾ പുറത്തേക്ക് എടുക്കാനോ വീട്ടിലേക്ക് തിരികെ കയറ്റാനോ സാധിക്കുന്നില്ല. കഴിഞ്ഞ അഞ്ചു വർഷമായി ഈ പ്രയാസങ്ങൾ അനുഭവിച്ചു വരികയാണ്. ഇതായിരുന്നു നരോത്തമിന്റെ പരാതി. ഉടനടി പരിഹാരം കാണണമെന്നും അദ്ദേഹം മുഖ്യമന്ത്രിയെ ബോധിപ്പിച്ചു.  

നരോത്തം മുഖ്യമന്ത്രിയുടെ കാർ തടഞ്ഞു നിർത്തി പരാതി പറയുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അയൽക്കാരന്റെ പരാതി കേട്ട സിദ്ധരാമയ്യ അത് പരിഹരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

മുഖ്യമന്ത്രിയായെങ്കിലും ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റിയിട്ടില്ല സിദ്ധരാമയ്യ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് താമസിച്ചിരുന്ന വീട്ടിൽ തന്നെയാണ് അദ്ദേഹം ഇപ്പോഴും കഴിയുന്നത്. ആഗസ്‌റ്റോടെ മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലേത് താമസം മാറ്റുമെന്നാണ് സൂചന

Related posts:

Leave a Reply

Your email address will not be published.