കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നാവ് അറുത്തുകളയും: രാഹുലിനെ ശിക്ഷിച്ച ജഡ്ജിക്കെതിരെ ഭീഷണിയുമായി കോണ്‍ഗ്രസ് നേതാവ്

1 min read

ചെന്നൈ: രാഹുല്‍ ഗാന്ധിയെ തടവിന് ശിക്ഷിച്ച ജഡ്ജിക്കെതിരെ ഭീഷണിയുമായി തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവ് മണികണ്ഠന്‍. കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ച ജഡ്ജിയുടെ നാവ് അറുക്കുമെന്നാണ് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവിന്റെ ഭിഷണി.

‘മാര്‍ച്ച് 23ന് സൂറത്ത് കോടതി ജഡ്ജി ഞങ്ങളുടെ നേതാവിന് രണ്ട് വര്‍ഷം തടവ് വിധിച്ചു. ജസ്റ്റിസ് എച്ച്.വര്‍മ്മ കേള്‍ക്കൂ, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഞങ്ങള്‍ നിങ്ങളുടെ നാവ് അറുത്തുകളയും’ എന്ന് മണികണ്ഠന്‍ പറഞ്ഞു.

സംഭവത്തില്‍ മണികണ്ഠനെതിരെ ദിണ്ഡിഗല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2019ല്‍ കര്‍ണാടകയില്‍ നടന്ന റാലിയില്‍, ‘എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേര്’ എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് വിവാദമായത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.