സി.പി.എമ്മിന് ലേശം കാവിയായതിങ്ങനെ
1 min read കോണ്‍ഗ്രസുകാരന്‍ ഹാരിസ് അറബി പറയുന്നതിങ്ങനെ :താന്‍ സിപിഎം അല്ല എന്ന മുഖവുരയോടെ സംസാരിക്കുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്. പണ്ട് ഗണേശനും പിതാശ്രീയും നവോത്ഥാന സ്ത്രീപക്ഷ ശാസ്ത്രീയ സോഷ്യലിസ്റ്റ് ഇടതു മുന്നണിയില്‍ എത്തിയപ്പോള്‍ പുള്ളി എനിക്കൊരു ക്ലാസ് എടുത്തു.
ഒരു മണിക്കൂര്‍ നീണ്ട ഒരു നെടുങ്കന്‍ ക്യാപ്‌സ്യൂളിനെ ഒരു സിംഗിള്‍ ക്യാപ്‌സ്യൂള്‍ ആക്കിയാല്‍ ഇങ്ങന ‘ബാലകൃഷ്ണ പിള്ള, ഗണേശന്‍ എന്നിവര്‍ക്ക് കൊട്ടാരക്കര പത്തനാപുരം ബെല്‍റ്റില്‍ വലിയ സ്വാധീനം ആണ്. അവരെ ഇടതുമുന്നണിയില്‍ കൊണ്ട് വന്നില്ല എങ്കില്‍ അവര്‍ ബിജെപിയില്‍ പോകും. അപ്പോഴും അവര്‍ രണ്ടു പേരും ആ സീറ്റില്‍ നിന്നും ജയിക്കും, അത് വഴി ബിജെപിക്ക് രണ്ട് എംഎല്‍എമാര്‍ അങ്ങിനെ തന്നെ കിട്ടും. അത് ഒഴിവാക്കാന്‍ ആണ് സിപിഎം കേകോബിയെ ഇടതു മുന്നണിയില്‍ എടുത്തത്…’
അതായത്, പാലാഴിമഥനം കഴിഞ്ഞപ്പോള്‍ വാസുകി എന്ന സര്‍പ്പം ഛര്‍ദ്ദിച്ച കാളകൂടവിഷം വീണു ലോകം നശിക്കാതിരിക്കാന്‍ പരമശിവന്‍ അത് വിഴുങ്ങിയ പോലെ കേരള രാഷ്ട്രീയത്തിലെ കാളകൂടം പാനം ചെയ്ത പരമശിവന്‍ ആണ് സിപിഎം. വിഷം പുറത്ത് തുപ്പാതിരിക്കാന്‍ സരിത സിപിഎമ്മിന്റെ വായയും അകത്ത് പോകാതിരിക്കാന്‍ റിയാസ് സിപിഎമ്മിന്റെ കഴുത്തും അമര്‍ത്തി പിടിച്ചു. അങ്ങനെ വിഷം സിപിഎമ്മിന്റെ കണ്ഠത്തില്‍ അടിഞ്ഞുകൂടിയാണ് സിപിഎം ലേശം കാവി നിറം ആയത്.
മനസ്സിലായോ?