ആദ്യവാരം ‘നേര്’ നേടിയത് എത്ര?

1 min read

‘കാതല്‍’ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം വീണ്ടും തീയറ്ററുകളില്‍ ആളെ കയറ്റിയിരിക്കുകയാണ് ‘നേര്’.  വിജയ മോഹന്‍ എന്ന പബ്ലിക് പ്രോസിക്യൂട്ടറായി നിറഞ്ഞാടിയ മോഹന്‍ലാലിനെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജീത്തു ജോസഫ് ചിത്രം. ആദ്യദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി സ്വന്തമാക്കിയ നേര് ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. ഈ അവസരത്തില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സസില്‍ നിന്നും മോഹന്‍ലാല്‍ ചിത്രം നേടിയ കണക്കുകളാണ് പുറത്തുവരുന്നത്. ഏകദേശം 48000 ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. കൂടാതെ  84% ഒക്യുപന്‍സിയും നേരിന് ലഭിച്ചു. ഇതിലൂടെ 1.20കോടിയാണ് മള്‍ട്ടിപ്ലക്‌സസില്‍ നിന്നും സിനിമ നേടിയിരിക്കുന്നത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. ആദ്യദിനം മുതല്‍ മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുന്ന നേര് 24.5 കോടിയാണ് ആദ്യവാരം നേടിയിരിക്കുന്നത്. അതേസമയം, നേര് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ സ്‌ക്രീനുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ട്. 2023ല്‍ മോളിവുഡിലെ ഏറ്റവും വലിയ ഗ്രോസര്‍ നേടുന്ന അഞ്ചാമത്തെ ചിത്രവും നേര് തന്നെ. ഡിസംബര്‍ 21ന് ആയിരുന്നു മോഹന്‍ലാല്‍ ചിത്രം റിലീസ് ചെയ്തത്. ശാന്തി മായാദേവി, ജഗദീഷ്, സിദ്ധീഖ്, അനശ്വര രാജന്‍, പ്രിയാ മണി, ശങ്കര്‍ ഇന്ദുചൂടന്‍ തുടങ്ങിയവരാണ് നേരിലെ പ്രധാന അഭിനേതാക്കള്‍.

Related posts:

Leave a Reply

Your email address will not be published.