എത്ര ബി.ജെ.പിക്കാര്‍ ഷോണ്‍ ജോര്‍ജ്ജിന് വോട്ട് ചെയ്യും
1 min readപാര്‍വതിയെ വീണ്ടുംതിരിച്ച് മതംമാറ്റുമോ
പി.സി.ജോര്‍ജ്ജ് ആണല്ലോ ഇപ്പോഴത്തെ പ്രധാനതാരം.അച്ഛനുംമകനുംകൂടി ഇപ്പോള്‍ ബി.ജെ.പിയിലാണ്. ആര്‍ക്കും വേണ്ടാത്ത,എല്ലാവരാലും തൊട്ടുകൂടായ്മ കലപ്ിക്കപ്പെട്ട ബി.ജെ.പി ഇപ്പോള്‍ തുടര്‍ച്ചയായി പത്ത് വര്‍ഷമായി ആരുടെയും സഹായമില്ലാതെ. ജനങ്ങളുടെ പിന്തുണ കൊണ്ട് മാത്രം അധികാരത്തിലാണ്. അതായത് ജയലളിത,ഡി.എം.കെ. ബിജുജനതാ ദള്‍, മമതാ ബാനര്ജി, വൈക്കോ തുടങ്ങി വിഷപ്പാമ്പുകളെയും വിഷമില്ലാത്തതുമായ പാമ്പുകളെയുമൊക്കെ കൂട്ടിയാണ് അടല്‍ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിായയിരുന്നത്. ആ ഗതികേടൊന്നും നരേന്ദ്രമോദിക്കില്ലെന്നര്‍ഥം. അടുത്ത തവണയും ബി.ജെ.പി വരുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പോലും പറയുന്നു. നമ്മുടെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇഷ്ടക്കാരനായ ഡോ. ഫസല്‍ ഗഫൂറിന് പോലും ബി.ജെ.പിക്ക് 400 സീറ്റ് കിട്ടുമോ എന്ന കാര്യത്തിലേ സംശയം ഉള്ളൂ. അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി അനൂഭാവിയോടെ 10,000 രൂപയ്ക്ക് വാതു വച്ചത് 400 സീറ്റ് ബി.ജെ.പിക്ക് കിട്ടില്ല എന്നു പറഞ്ഞായിരുന്നു. ബി.ജെ.പിക്ക ഭൂരിപക്ഷം കിട്ടില്ല എന്നു പറഞ്ഞ് ഒരു 100 രൂപയ്ക്ക് പോലും അയാള്‍് വാതുവയ്ക്കാന്‍ വരില്ല. അതാണ് സ്ഥിതി എന്നു പറഞ്ഞതാണേ. അപ്പോഴാണ് നമ്മുടെ പി.സി.ജോര്ജ്ജിന്റെ വരവ്.
അച്ഛന് കേരളത്തില്‍ നല്ല ക്രെഡിബിലിറ്റിയാണെന്നറിഞ്ഞതുകൊണ്ടാവാം മകന്‍ ഷോണ്‍ ജോര്‍ജ്ജിനെയും കൂടെ കൂട്ടിയിട്ടുണ്ട്. രണ്ടുപേരും കൂടിയാണ് വരവ്. നിരുപാധികമാണ് ബി.ജെ.പിയില്‍ ചേരുന്നതെന്ന് അദ്ദേഹം പറയുന്നത്. അതായത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍് ആക്കേണ്ട, വേണ്ട, എന്തിന് സംസ്ഥാന കമ്മിറ്റിഅംഗംപോലുംആക്കേണ്ട, എം.പിയുമാവേണ്ട. പിന്നെ നിങ്ങളറിഞ്ഞ് പത്തനംതിട്ടയില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ മത്സരിച്ചിരിക്കും. നല്ല ഭൂരിപക്ഷത്തിന് ജയിച്ചിരിക്കും. പിന്നെ ബി.ജെ.പിയില്‍ ചേരുന്നവരൊക്കെ എന്നെ സംസ്ഥാന വൈസ് പ്രസിഡന്റാക്കാമെന്ന് പറഞ്ഞിട്ടല്ലല്ലോ വരുന്നത്. ആരും കണ്ടിഷന്‍ പുറത്തുപറയില്ലല്ലോ. വരുമ്പോള്‍ എല്ലാവരും നിരുപാധികമായിട്ട് തന്നെയാണ് വരിക.
പി.സിഅണ്ണന് ഒരു വിഷമമൂണ്ട്. ഇത്രകാലമായിട്ടും തനിക്ക് ബി.ജെ.പി യില്‍ ചേരാന് തോന്നിയില്ലല്ലോ എന്നതില്‍. ജോര്‍ജ്ജിന് ഓര്‍മ്മയുണ്ടോ , എന്തോ ഒരു ചീള് കേസ് പറഞ്ഞ് ജോര്‍ജ്ജിനെ പിണറായിയുടെ പോലീസ് പൂഞ്ഞാറില്‍ നിന്ന് പൊക്കിയെടുത്ത തിരുവനന്തപുരത്ത് കൊണ്ടുവന്നില്ലെ. അന്ന് പോലീസ് ക്യാമ്പിലേക്ക്
ആദ്യം ഓടിയെത്തിയത് കേന്ദ്രമന്ത്രി വി.മുരളീധരനായിരുന്നു. കോടതിയില് ഹാജരാക്കിയ ജോര്ജ്ജിന് സര്‍ക്കാരിനെ വെട്ടിലാക്ക് ജാമ്യവും നല്‍കി. അവിടെയും ഹാജരായത് ബിജെ.പിയുടെ വക്കീല്‍ . അന്നും പിസിക്ക് ബി.ജെ.പിയില്‍ ചേരാമായിരുന്നു. ഇപ്പോള്‍ വന്നത് ഏതായാലും നന്നായി. ലേറ്റ് ബെറ്റര്‍ ദാന്‍ നെവര്‍ എന്നല്ലേ പറയാറ്.
പക്ഷേ ജോര്‍ജ്ജിന്റ ക്രെഡിബിലിറ്റി അത്രപോരാ. എന്തും വിളിച്ചു പറയുന്ന സ്വഭാവം ബി.ജെ.പിയെ പോലത്തെ ഒരു പാര്ട്ടിക്ക് പറ്റില്ലല്ലോ.
ഏതായാലും ജോര്ജ്ജ് ഒരു കാര്യം പറഞ്ഞു. അതായത് ഞാന് പറയേണ്ടവരോടെല്ലാം പറഞ്ഞിട്ടാ ബി.ജെ.പിയില്‍ ചേര്‍ന്‌നതെന്ന് . അതായത് പള്ളിലച്ചന്മാരോടൊക്കെ. ഒരു പക്ഷേ വിടുവായത്തം പറഞ്ഞതുമാകാം. ചിലപ്പോള്‍ ശരിയുമാകാം. പള്ളിലച്ചന്‍ പറഞ്ഞിട്ടാ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് പറഞ്ഞാല്‍ ഒരു ഔദ്യോഗിക സ്വഭാവവമുണ്ടല്ലോ. ബിജെ.പിയും പി.സി ക്ക് ഒരു വില കിട്ടും. പള്ളിയുടെയൊക്കെ ആളാണെനന് വില.
ഏത് അച്ചനാണ് പറഞ്ഞതെന്ന് പി.സി പറയാത്തതിനാല്‍ ഒരച്ചനും നിഷേധിക്കുകയുമില്ല.
ഏതായാലും പത്തനംതിട്ടയില്‍ നില്‍ക്കാമെന്ന് പി.സി. പറഞ്ഞ സ്ഥിതിക്ക് പി.സിക്ക് നല്‍കിയില്ലെങ്കില്‍ മോനെങ്കിലുംനല്‍കാമെന്നായിരിക്കും ബിജെ.പി നേതൃത്വംആലോചിച്ചിട്ടുണ്ടാവുക. അപ്പോഴാണ് പുതിയ പ്രശ്‌നം. ഷോണ്‍ കോടിയേരിയുടെ മകന്റെ സ്വന്തം ആളാണ്. എന്നാതാിയരുന്നു അത്. അതൊക്ക പോട്ടെ എന്നു പറഞ്ഞ് നെഗ്ലറ്റ് ചെയ്തിരിക്കുമ്പോഴാണ് ഷോണ്‍ തന്നെ അടുത്ത വെടിപൊട്ടിക്കുന്നത്. ജഗതിയുടെ മകള്‍ പാര്‍വതിയെയാണ് ഷോണ്‍ കെട്ടിയിരിക്കുന്നത്. ഭാര്യയെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയെന്ന് ഷോണ്‍ പറഞ്ഞത്രെ. അയാള്‍ക്ക് മിണ്ടാതിരുന്നാല്‍ പോരായിരുന്നുവോ. പാര്‍വതി പാര്‍വതിയായി തന്നെയായിരിക്കുന്നതായിട്ടാണ് പലരും ധരിച്ചിരുന്നത്. അതിനിടയ്ക്ക് മറ്റൊരുകാര്യവും ഷോണ്‍ പറഞ്ഞു. ജഗതി തന്നെയാണത്രെ മകള്‍ പാര്‍വതിയെ മതം മാറ്റിയതത്രെ. ഷോണിനെ കൊണ്ട കെട്ടിക്കാന്‍ വേണ്ടി. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ജഗതിക്ക് ഇപ്പോളാവുമോ എന്ന് സംശയമുണ്ട്.
ഏതായാലും ബി.ജെ.പിക്ക് വലിയ തലവേദനയിലാണ് പെട്ടിരിക്കുന്നത്. കുമ്മനംരാജശേഖരനോക്കെ തല്ല് വാങ്ങിച്ച നിലയ്ക്കല്‍ പത്തനംതിട്ട് ജില്ലയിലാണ്. അവിടെ ലൗജിഹാദിന് സോറി, പ്രേരണയും പ്രലോഭനവും വഴിയുള്ള നിര്ബന്ധമതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവന് ബി.ജെ.പിക്കാര്‍ വോട്ട് ചെയ്യുമോ. ഇനി അഥവാ ബി.ജെപി ഭാരവാഹികള്‍ വോട്ട് ചെയ്താലും ആര്‍.എസ്.എസുകാര്‍ വോട്ട് ചെയ്യുമോ.