ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍
ഇന്ത്യാ വിരോധം കത്തുന്നു
1 min read
വിദ്യാര്‍ഥിയൂണിയന്‍ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയെ ഹിന്ദുവിരോധം കാരണം അയോഗ്യനാക്കി
നൂറ്റാണ്ടുകള്‍ ഇന്ത്യയെ ഭരിച്ച് മുടിച്ച് തിരിച്ചുപോയിട്ടും സായിപ്പിന് ഇന്ത്യാക്കാരോടുള്ള പുച്ഛം അവസാനിക്കുന്നില്ലേ. ഇന്ത്യാ വിരോധവും ഹിന്ദുഫോബിയയും പാശ്ചാത്യ ക്യാമ്പസുകളിലും നടമാടുന്നുണ്ടോ. അതും ലോകപ്രശസ്തവും വൈവിദ്ധ്യങ്ങളുടെയും സഹിഷ്ണുതയുടെയും കേന്ദ്രമെന്ന് അവരവകാശപ്പെടുന്ന ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറിയായി മത്സരിച്ച് മുന്നേറുമ്പോഴാണ് ഇന്ത്യക്കാരനായ കരണ്‍ കതാരിയയെ മത്സര രംഗത്ത് നിന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് അധികൃതര്‍ അയോഗ്യനാക്കുന്നത്. കടുത്ത ഇന്ത്യാ വിരോധവും ഹിന്ദുഫോബിയയുമാണ് കതാരിയയെ അയോഗ്യനാക്കിതിന്റെ പിന്നിലെന്നാണ് ആരോപണം. ഇന്ത്യ മുന്നേറുമ്പോള്‍ ആരോപണങ്ങളുമായി വരുന്ന അമേരിക്കന്‍ മുതലാളി ജോര്‍ജ് സൊറോസിന്റെയും ഗുജറാത്ത് കലാപത്തെക്കുറിച്ച് 21 വര്‍ഷത്തിന് തെറ്റിദ്ധാരണ ജനകമായ വീഡിയോയുമായി രംഗത്തുന്ന ബി.ബി.സിയുടെയും ശിഷ്യന്മാര്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെയും തലപ്പത്തുണ്ടെന്ന് വ്യക്തം.
ഹരിയാന സ്വദേശിയായി കതാരിയ ലണ്ടന്‍ സ്‌കൂള്‍് ഓഫ് ഇക്കണോമിക്‌സിലെ പി.ജി നിയമവിദ്യാര്‍ത്ഥിയാണ്. രണ്ടുവര്‍ഷം മുമ്പ് ഓക്‌സഫഡ് യൂണിവേഴ്‌സിറ്റിയിലും ഇതേ നിലയിലുള്ള ഹിന്ദുവിരുദ്ധ നിലപാട് ചിലര്‍ വച്ചു പുലര്‍ത്തിയിരുന്നു. ഹിന്ദു വിശ്വാസിയും ഇന്ത്യന്‍ പക്ഷപാതിയും ആയതുകൊണ്ട് ഓക്‌സ്ഫഡിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായിരുന്ന രശ്മി സാവന്തിന് പ്രസിഡന്റ് പദവി ഒഴിയേണ്ടിവന്നു. ഇപ്പോള്‍ സാവന്തും കരണിന് അനുകൂലമായി പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.
കരണിനെതിരായ നീക്കം ഒരു ഗൂഡാലോചനയുടെ ഫലമാണെന്നുറപ്പാണ്. തനിക്കെതിരായ നീക്കം ആസൂത്രിതമായ നീക്കമാണെന്ന് കരണ്‍ ആരോപിക്കുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രത്യേകിച്ച് ഹിന്ദുദേശീയ വാദികള്‍ക്കിടയില്‍ നല്ല മുന്നേറ്റമാണ് കരണ്‍ കാഴ്ചവച്ചത്. പെട്ടെന്ന് ഇദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ വാട്‌സാപ്പ് സന്ദേശം വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതിന്റെ പ്രഭവ കേന്ദ്രം ഏതാണെന്ന് മനസ്സിലായിട്ടില്ല. എന്നാല്‍ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കരണ്‍ ഇസ്ലാമോഫോബിസ്റ്റാണെന്നും ഹിന്ദുദേശീയ വാദിയാണെന്നും ഗേ വിരോധിയാണെന്നുമൊക്കെയായിരുന്നു പ്രചാരണം. കരണിനെ അനുകൂലിച്ചതിന്റെ പേരില്‍ മറ്റ് ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്കും പല ഭീഷണികളും നേരിടേണ്ടിവരുന്നുണ്ട്. അതേ സമയം കരണിന് സ്വാഭാവിക നീതി കിട്ടിയില്ലെന്ന ആരോപണമുണ്ട്. കരണിന്റെ ഭാഗം കേട്ടില്ലെന്നാണ് വിമര്‍ശനമുയരുന്നത്. അതുപോലെ കിരണിനോട് ലണ്ടന്‍ സ്‌കൂള്‍
ഓഫ് ഇക്കണോമിക്‌സിലെ നാലം പാനലിന്‍ മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാനലിലെ നാലംഗങ്ങളില്‍ രണ്ടുപേര്‍ മാത്രമാണ് ഈ സമയത്ത് ഹാജരായത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് നിഷേധിക്കുകയാണ്. വോട്ട് അഭ്യര്‍ഥിക്കുന്ന ആളിനോട് രണ്ടര മീറ്റര്‍ അകലത്തില്‍ നില്‍ക്ക
ണെന്ന നിബന്ധന കരണ്‍ പാലിച്ചിലെന്ന കാര്യമാണ് അധികൃതര്‍ അയോഗ്യതയക്ക് നിദാനമായി ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യന്‍ വംശജനായി പാര്‍ലമെന്റംഗം കരണ്‍ ബില്ലുമോറിയയെ ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ സമീപിച്ചതായും അറിയുന്നു.
വലിയ വിശാലതയും സഹവര്‍ത്തിത്വും ഒക്കെ അവകാശപ്പെടുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വര്‍ണവെറിയും ഹിന്ദുവിരോധവും കാണിക്കുകായാണെന്ന് മറ്റൊരു വിദ്യാര്‍്ത്ഥിയായി തേജസ്വിനി ശങ്കര്‍ ട്വീറ്റ്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ഇന്ത്യാക്കാരായ മുന്‍ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യത്തില്‍ ഇടപെടുമെന്ന് ലണ്ടന്‍ സ്‌കൂളിന്‍െ ഭരണ സമിതിയായ ബോര്‍ഡ് ഓഫ് ഗവണേഴ്‌സില്‍ മുമ്പ് അംഗമായിരുന്ന ആകാശ് മേത്തയും പറഞ്ഞു.
അമേരിക്കയിലും ബ്രിട്ടനിലും ചിലരുടെയുടെ ഇടയില്‍ ഹിന്ദു ഇന്ത്യാ വിരോധം കാന്‍സര്‍ പോലെ പടരുകയാണെന്ന ആശങ്ക പടരുന്നുണ്ട്. നേരത്തെ അമേരിക്കയിലെ 40 ഓളം സര്‍വകലാശാലകള്‍ ഒരിമിച്ച് ചേര്‍ന്ന് ഹിന്ദുവിരോധം വമിക്കുന്ന രീതിയില്‍ ഒരു കോണ്‍ക്ലേവ് നടത്തിയിരുന്നു.
അതേ സമയം കരണിനനുകൂലമായി ബ്രിട്ടനിലെ ഹിന്ദുസംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.