സനാതന ധർമ്മം അന്ധവിശ്വാസമെന്ന് പറയുന്നത് വിവരദോഷി, സച്ചിദാനന്ദൻ സ്വയം പ്രഖ്യാപിത അന്താരാഷ്ട്ര കവി – ശ്രീകുമാരൻ തമ്പി

1 min read

തിരുവനന്തപുരം : സനാതന ധർമ്മം അന്ധവിശ്വാസമാകുന്നത് എങ്ങനെയാണെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നതിനപ്പുറം ഒരു സോഷ്യലിസവും കമ്മ്യാണിസവുമില്ല-അദ്ദേഹം പറഞ്ഞു. ‘കേരള ഹിന്ദൂസ് ഓഫ്‌ നോർത്ത് അമേരിക്ക’ എന്ന സംഘടനയുടെ ഹിന്ദു കോൺക്ലേവ് 2023 എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുകോൺക്ലേവ് ബഹിഷ്‌കരിക്കണം എന്ന കവി സച്ചിദാനന്ദന്റെ ഫേസ്ബുക്ക്‌ പോസ്റ്റിനോടുള്ള പ്രതികരണമായിരുന്നു ശ്രീകുമാരൻ തമ്പിയുടെ വിമർശനം. കവി മധുസൂദനൻ നായർ, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. “അത്ഭുതപ്പെടുത്തുന്ന പ്രസ്താവനയാണ് സ്വയം പ്രഖ്യാപിത അന്താരാഷ്ട്ര കവിയിൽ നിന്നുണ്ടായിരിക്കുന്നത്. ഈ സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ എഴുത്തുകാരെയും ബഹിഷ്‌കരിക്കണം എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്അ ങ്ങനെയാണെങ്കിൽ ഇവിടെയുള്ള എന്റെയും മധുസൂദനൻ നായരുടെയും കൈതപ്രത്തിന്റെയും അവസ്ഥ വളരെ കഷ്ടത്തിലാവും. ഏതായാലും ഞങ്ങൾക്ക് ഞങ്ങളെ ബഹിഷ്‌കരിക്കാനാകില്ലല്ലോ. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പറയുന്നതിലും വലിയ സോഷ്യലിസവും കമ്മ്യാണിസവുമില്ല” ശ്രീകുമാരൻ തമ്പി പറഞ്ഞു.
പരിപാടിയിൽ ആർഷദർശന പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു. പ്രഭാവർമ്മയും കെ.ജയകുമാറും ഉൾപ്പെട്ട ജൂറിയാണ് ശ്രീകുമാരൻ തമ്പിയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

Related posts:

Leave a Reply

Your email address will not be published.