സനാതന ധർമ്മം ഉയർത്തിക്കാട്ടിയ സംസ്കാരത്തിന്റെ പേരാണ് ഹിന്ദു – ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
1 min read
തിരുവനന്തപുരം : ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണയിക്കുന്ന പദമാണെന്നും ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ‘കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക’ എന്ന സംഘടനയുടെ ഹിന്ദു കോൺക്ലേവ് 2023 എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്തുകൊണ്ടാണ് എന്നെ അഹിന്ദു എന്നു വിളിക്കുന്നത്. ഇവിടെ ജനിച്ച എന്നെയും ഹിന്ദു എന്നു വിളിക്കണം. സനാതന ധർമ്മം ഉയർത്തിക്കാട്ടിയ സംസ്കാരത്തിന്റെ പേരാണ് ഹിന്ദു. അതൊരു മതത്തിന്റെ അടിസ്ഥാനത്തിലല്ല’ ഗവർണർ പറഞ്ഞു.
കോൺക്ലേവിൽ ആർഷദർശന പുരസ്കാരം അദ്ദേഹം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു.