പെരുന്ന യാത്രയും അരമന യാത്രയും ജെയ്ക്കിനെ തുണയ്ക്കുമോ

1 min read

സിപിഎം ഒരു വിദൂഷകസംഘം. അവസരവാമാണ് നയം.
പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വർഗീയ വിരുദ്ധതയെല്ലാം മാറ്റിവെച്ച് അരമന കയറുന്നതിന്റെയും പെരുന്ന യാത്ര നടത്തുന്നതിന്റെയും തിരക്കിലാണ് ഇടതുസ്ഥാനാർത്ഥി ജയ്ക്ക് തോമസ്.  ഇന്നലെവരെ വർഗീയകോമരമായി സിപിഎംകാർ വാഴ്ത്തിയിരുന്ന സുകുമാരൻ നായരുടെ കാൽക്കൽ വീണ് സാഷ്ടാംഗ നമസ്‌കാരം ചെയ്തു ജയ്ക്ക്. പത്ത് വോട്ടിനുവേണ്ടി എന്തിനും തയ്യാറാകുന്ന ആരുടെയും കാലു പിടിക്കുന്ന പാർട്ടിയായി സിപിഎം എന്നേ അധപതിച്ചുകഴിഞ്ഞു. ഈ സന്ദർഭത്തിലാണ് സിപിഎമ്മിന് ഒരു നയമില്ലെന്നും അവസരവാദമാണ് അവരുടെ നയമെന്നും വ്യക്തമാക്കുന്ന ഹാരിസ്അറബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്.
അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കിലേക്ക്

ചില സിപിഎം കഥകൾ

സിപിഐ(എം) എന്നാൽ കേരളത്തിൽ മാത്രം ശക്തിയുള്ള ഒരു മതേതര രാഷ്ട്രീയ സംഘടന എന്നതിനപ്പുറം അതിന് ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ദേശീയ തലത്തിൽ കാര്യമായ ഒരു പ്രസക്തിയും ഇല്ലെന്ന് അതിന്റെ അണികളും അനുഭാവികളും മനസ്സിലാക്കുന്നില്ല. തങ്ങൾ എന്തോ മഹത്തായ കാര്യം ചെയ്യുകയാണ് എന്ന് ഓരോ സിപിഎം അണിയും വിശ്വസിക്കുകയാണ്. ലോകവും നാസയും മുതൽ പ്രപഞ്ചം വരെ തങ്ങളുടെ തലയിൽ ആണെന്ന് ഓരോ സിപിഎം അണിയും വെറുതെ വിശ്വസിക്കുന്നു. അതേ സമയം മറ്റേതൊരു രാഷ്ട്രീയ പാർട്ടിയെക്കാളും കൂടുതൽ അവസരവാദം ഒരു നയം ആയി സ്വീകരിച്ച പാർട്ടിയാണ് അവിഭക്ത, വിഭക്ത കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ.

ഉദാഹരണത്തിന് :-

⚫ ഒന്നാം ഇടതുപക്ഷ സർക്കാരിൽ തന്നെ ചില സീറ്റുകൾ വിജയിച്ചത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പിന്തുണയോടെ ആയിരുന്നു.

⚫ രണ്ടാം ഇ.എം.എസ് സർക്കാർ ആണ് മുസ്ലിം ലീഗിനെ മുന്നണിയിൽ എടുത്തതും മന്ത്രി പദവി നൽകിയതും.

⚫ രണ്ടാം ഇ.എം.എസ് സർക്കാർ ആണ് കേരളത്തിൽ സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കുന്ന നിയമം റാറ്റിഫൈ ചെയ്തത്.

⚫ കേരളത്തിൽ മുസ്ലിം ലീഗിൽ നിന്നും പിരിഞ്ഞു പോന്ന നാഷണൽ ലീഗ്, ജോസഫിന്റെ കേരള കോൺഗ്രസ്‌ ബാലകൃഷ്ണ പിള്ളയുടെ കേരള കോൺഗ്രസ്‌, മാണിയുടെ കേരള കോൺഗ്രസ്‌, മഅദനിയുടെ പിഡിപി, എൻഎസ്എസ്, വിവിധ സഭകൾ, സമ്പന്നർ, വിമതർ എന്നിങ്ങനെ സിപിഎം തരാ തരം രാഷ്ട്രീയ സഖ്യം കൂടാത്തവർ ആയി ആരും ഇല്ല. ഓരോ സഖ്യം കൂടുമ്പോഴും അതിന് പറ്റിയ ന്യായം പറഞ്ഞു കൊണ്ടിരിക്കും

⚫ സഖാവ് കുഞ്ഞാലിയെ കൊന്നത് ആര്യാടൻ ആണെന്ന് പ്രചരിപ്പിക്കുകയും, തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ അതേ ആര്യാടനെ പിന്തുണയ്ക്കുകയും, പിന്നെ അദ്ദേഹത്തെ മന്ത്രി ആക്കുകയും ചെയ്തിട്ടുണ്ട് സിപിഎം.

⚫ പള്ളിയേയും പട്ടക്കാരെയും തള്ളിയാൽ മാത്രമേ മുന്നണിയിൽ എടുക്കൂ എന്നാണ് പണ്ട് പിജെ ജോസഫിനോട് പറഞ്ഞത്.

⚫ ഗാന്ധിജിയും മദനിയും ഒരേ പോലെയാണ് എന്നായിരുന്നു ഇ.എം.എസ് എഴുതിയത്.

⚫ എൻഎസ്എസോ, സഭകളോ, ലീഗുകളോ, കേരള കോൺഗ്രസുകളോ, കോൺഗ്രസ്‌ വിമതരോ രാജനെ കൊന്നു എന്ന് സിപിഎം നിരന്തരം ആരോപിച്ച കെ കരുണാകരൻ തന്നെയോ, എന്തിന് സാക്ഷാൽ ജനസംഘമോ ബിജെപി യോ ഒന്നും സിപിഎമ്മിന് രാഷ്ട്രീയ സഖ്യം ഉണ്ടാക്കാനോ അടവ് നയം ഉണ്ടാക്കാനോ തടസ്സം ആയിട്ടില്ല.

⚫ അഷ്‌ന എന്ന കൊച്ചു കുട്ടിയെ ബോംബ് എറിഞ്ഞ കേസിലെ പ്രതിയായ സംഘി തീവ്രവാദി അശോകനെ കുളിപ്പിച്ച് കുപ്പായം ഇടുവിച്ചു സിപിഎം നേതാവാക്കി, അധികാര സ്ഥാനത്ത് എത്തിക്കാൻ സിപിഎമ്മിന് യാതൊരു മടിയും ഉണ്ടായിട്ടില്ല.

⚫ മാരാർ ആയാലും, മാണി ആയാലും, സുഡാപ്പികൾ ആയാലും സിപിഎമ്മിന് രാഷ്ട്രീയ ധാരണകൾ ഉണ്ടാക്കാൻ അതൊന്നും തടസ്സം അല്ല.

⚫ സ്വാശ്രയ കോളേജിന് എതിരെ സമരം നടത്തുകയും അതേ സമയം പിണറായി മുതൽ ഏതാണ്ട് എല്ലാ നേതാക്കളും തങ്ങളുടെ മക്കളെ സ്വാശ്രയ കോളേജിൽ വിട്ട് പഠിപ്പിക്കുകയും ചെയ്യുന്നതിൽ അവർ കുഴപ്പം കണ്ടിട്ടില്ല.

⚫ കെ.ആർ നാരായണൻ രാഷ്ട്രപതി ആയപ്പോൾ ഒഴിവു വന്ന ഒറ്റപ്പാലം ഉപ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി കെ ശിവരാമനു വേണ്ടി കടുത്ത വർഗീയ പ്രചരണം നടത്തിയത് മദനി ആയിരുന്നു.

⚫ ഒറ്റപ്പാലം ഉപ തിരഞ്ഞെടുപ്പിൽ ആർ.എസ്എസുകാരൻ ആയ രമൺ ശ്രീവാസ്തവ എന്ന പോലീസ് ഉദ്യോഗസ്ഥനെ ആണ് സിപിഎം പ്രധാന പ്രചരണം ബിംബം ആയി ഉപയോഗിച്ചത്. അതേ രമൺ ശ്രീവാസ്തവയെ തന്നെ പിന്നീട് പെൻഷൻ പറ്റിയ ശേഷം പിണറായി തന്റെ ആഭ്യന്തര ഉപദേശകൻ ആയി നിയമിച്ചു.

⚫ അഴീക്കോടൻ രാഘവനെ കുത്തിയത് കരുണാകരൻ ആണെന്ന് പ്രചരിപ്പിച്ച സിപിഎം പിന്നീട് കരുണാകരനെ കൂടെ കൂട്ടിയപ്പോൾ അത് വിഴുങ്ങി.

⚫ പ്രീ ഡിഗ്രി ബോർഡ് സമരം, നവോദയ വിരുദ്ധ സമരം, സ്വാശ്രയ വിരുദ്ധ സമരം എന്നിവ നടത്തിയ സിപിഎം തന്നെ പിന്നീട് പ്ലസ് ടു കൊണ്ട് വന്നു. നവോദയയിൽ സ്വന്തം മക്കളെ ചേർത്തു, സ്വാശ്രയ കോളേജ് നടത്താൻ തുടങ്ങി.

നമ്മുടെ നാട്ടിൽ തെരുവിൽ മരുന്ന് കച്ചവടം നടത്തുന്നവർ പറയുന്ന യുക്തിക്കു നിരയ്ക്കാത്ത അവകാശവാദങ്ങൾ പോലെയാണ് സിപിഎം അവകാശ വാദങ്ങൾ. അന്നത്തെ കച്ചോടം നടക്കാൻ എന്താണ് പറയേണ്ടത് അത് പറയുക, അതിന് വേണ്ടി ആരുടെ കൂടെ പോകണം എങ്കിൽ പോവുക, ആരെ കാണണം എങ്കിൽ അവരെ കാണുക എന്നതിനപ്പുറം സിപിഎമ്മിന് പ്രത്യേകിച്ച് നിലപാട് ഒന്നും ഇല്ല.

പറഞ്ഞു വരുന്നത് ജയ്ക്കിന്റെ അരമന യാത്രയും പെരുന്ന യാത്രയും ഒന്നും പുതിയ സംഭവം അല്ല. സിപിഎം എന്നും ഇങ്ങനെ ഒക്കെ ആയിരുന്നു. ആ പാർട്ടി ഒരു പൊളിറ്റിക്കൽ സോൾവന്റ് ആണ്. എന്തും അതിൽ കലർത്താം, എപ്പോഴും കലർത്താം. ആർക്കും കലർത്താം.

നയങ്ങളോ, പരിപാടികളോ ഇല്ലാത്ത ഒരു വിദൂഷക സംഘം ആണത്.

Related posts:

Leave a Reply

Your email address will not be published.