മഹാരാജാസിലുള്ളത് മഹാരാജാക്കൻമാരല്ല

1 min read

വിദ്യാർത്ഥികൾ മാപ്പു പറയണം. പ്രശ്‌നം മനുഷ്യത്വവൽക്കരിക്കുകയാണ് അധ്യാപകൻ

എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ചതുമായി ബന്ധപ്പെട്ട സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതിനെതിരെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
മാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാകുന്നില്ല. തെറ്റു തിരുത്തി കുട്ടികൾ തിരിച്ചു വരണം എന്നു പറയുന്നത് അധ്യാപകന്റെ മനുഷ്യത്വത്തെയാണ് കാണിക്കുന്നതെന്നും നടൻ ഹരീഷ് പേരടി തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു.
അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കിലേക്ക്

മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല…അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കിൽ അത് കൈയ്യിൽ വെച്ചാൽമതി…രണ്ട് കണ്ണിനും കാഴ്ച്ചയുണ്ടായിട്ടും ജീവിതത്തിൽ തട്ടിതടഞ്ഞ് വീണവരുടെ ലോകത്തിരുന്നാണ്..കാഴ്ച്ചക്ക് പരിമിതിയുള്ള ആ മനുഷ്യൻ ഡോക്ടറേറ്റടുത്ത് നിങ്ങളുടെ അധ്യാപകനായത്…അയാളുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്…അയാൾ അപമാനിക്കപ്പെട്ടിട്ടുണ്ട്..അതിന് ഇനി വേറെ തെളിവുകൾ ഒന്നും വേണ്ടാ…ആ മനുഷ്യൻ ഇപ്പോഴും പറയുന്നത് തെറ്റ് ബോധ്യപ്പെട്ട് തെറ്റ് ചെയ്തവർ ക്ലാസ്സിലേക്ക് തിരിച്ചുവരണം എന്നാണ്…ആ ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം…തെറ്റ് കണ്ട് മിണ്ടാതിരുന്നവരും കുറ്റക്കാരാണ്..ഈ വിഷയത്തെ കക്ഷി രാഷ്ട്രിയവൽകരിക്കുകയല്ല..മറിച്ച് മനുഷ്യത്വവൽകരിക്കുകയാണ് …ആ മനുഷ്യത്വം നിങ്ങൾ പ്രകടിപ്പിച്ചാൽ അതാണ് കേരളം കേൾക്കാൻ ആഗ്രഹിക്കുന്ന വലിയ രാഷ്ട്രിയം…ആ മനുഷ്യനോടുള്ള മാപ്പ് നിങ്ങളെ വലിയവരാക്കും…മഹാരാജാസിന്റെ അന്തസ്സ് ഉയർത്തും..ഡോക്ടർ പ്രിയേഷിനോടൊപ്പം

https://www.facebook.com/plugins/post.php?

Related posts:

Leave a Reply

Your email address will not be published.