ഉയരണമെങ്കില്‍ ഒറ്റയ്ക്ക് കാണണമെന്ന് നേതാവ് വനിതയോട്; ആലപ്പുഴ സി.പി.എമ്മില്‍ വീണ്ടും വിവാദം

1 min read

ഭർത്താവില്ലാത്ത നേരം നോക്കി വീട്ടിൽ വരാം എന്ന് നേതാവ് യുവതിയോട്‌

സിപിഎം നേതാവ് അശ്ലീല ചുവയോടെ സംസാരിച്ചുവെന്ന പരാതിയുമായി പാര്‍ട്ടി പ്രവര്‍ത്തക രംഗത്ത്. ആലപ്പുഴയിലെഏരിയാ കമ്മിറ്റി അംഗത്തിനെതിരെയാണ് പരാതി.  സിപിഎമ്മിന്റെ പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ് പരാതിക്കാരി. പാര്‍ട്ടി പ്രവര്‍ത്തനത്തിനായി ഏരിയ കമ്മിറ്റി അംഗം തന്റെ നാട്ടില്‍ എത്തിയപ്പോഴായിരുന്നു അശ്ലീല ചുവയോടെ സംസാരിച്ചത് എന്ന് യുവതി പറയുന്നു. പാര്‍ട്ടിയില്‍ ഉയരണമെങ്കില്‍ തന്നെ വേണ്ട പോലെ കാണണം. ഭര്‍ത്താവ് ഇല്ലാത്തപ്പോള്‍ തന്നെ അറിയിക്കണം. താന്‍ വീട്ടില്‍ വരാം എന്നൊക്കെയായിരുന്നു ഇയാള്‍ യുവതിയോട് പറഞ്ഞത്. യുവതി പാര്‍ട്ടി പ്രവര്‍ത്തകരോട് പരാതി പറഞ്ഞെങ്കിലും സ്വീകരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല.

ആദ്യം സിപിഎം പ്രാദേശിക നേതാക്കള്‍ക്കായിരുന്നു യുവതി പരാതി നല്‍കിയത്. ഇതില്‍ നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി മുതിര്‍ന്ന നേതാവിനോട് പരാതിപ്പെട്ടു.  ഈ നേതാവും പരാതി പരിഗണിക്കാന്‍ തയ്യാറായില്ല.  മാത്രവുമല്ല ഇയാള്‍ യുവതിയെ അധിക്ഷേപിച്ച് തിരിച്ചയയ്ക്കുകയും ചെയ്തു.   ഇതോടെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാനൊരുങ്ങുകയാണ് യുവതി.

വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്. പരാതിക്കാരി ഉള്‍പ്പെട്ട തീരദേശത്തെ ലോക്കല്‍ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്.  ലൈംഗികാധിക്ഷേപ പരാതികള്‍ ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. സ്ത്രീകളുടെ അഗ്ലീല ചിത്രങ്ങള്‍ ഫോണില്‍ സൂക്ഷിച്ചെന്ന പരാതിയില്‍  ഒരാളെ പുറത്താക്കുക പോലും ചെയ്തിരുന്നു.ആലപ്പുഴയിലെ രണ്ട് ഏരിയാ കമ്മിറ്റികള്‍ പിരിച്ചു വിട്ടശേഷം അഡ്‌ഹോക് കമ്മിറ്റിയാണ് നിലവിലുള്ളത്.

അതേസമയം പരാതി പൊലീസിന് കൈമാറിയിട്ടില്ല.  പീഡന പരാതികള്‍ പൊലീസിന് കൈമാറണം എന്നാണ് നിയമമെങ്കിലും സി പി എമ്മില്‍ അത്തമൊരു പതിവില്ല.  പലപ്പോഴും ഇതേ പോലുള്ള പ്രശ്‌നങ്ങളെല്ലാം പാര്‍ട്ടി കോടതികളില്‍ പറഞ്ഞു തര്‍ക്കുകയാണ് പതിവ്. പാര്‍ട്ടിയെ  എതിര്‍ത്താല്‍  തീര്‍ത്തും ഒറ്റപ്പെടുത്തിക്കളയും എന്നുള്ളതിനാല്‍ തീരുമാനം ന്യായമല്ലെങ്കിലും ആരും മിണ്ടാറില്ല. ഇനി തന്റെ മേധാവിത്തത്തെ ചോദ്യം ചെയ്യുന്നയാണാളാണ് കുറ്റാരോപിതനെങ്കില്‍ ആരോപണം ചെറുതായാലും അതുവച്ച് അയാളെ ഇല്ലാതാക്കി കളയാനും നേതൃത്വത്തിന് കഴിയും. പലപ്പോഴും പരാതികള്‍ പോലീസിലെത്തിക്കാതെ തീര്‍ത്തതുമായ ബന്ധപ്പെട്ട വിവാദങ്ങള്‍ സി.പി.എമ്മില്‍ നേരത്തെയുമുണ്ടായിരുന്നു.
 സ്വന്തമായി പൊലീസും കോടതിയുമുള്ളതുകൊണ്ട് പാര്‍ട്ടി തന്നെ കേസ് തീര്‍പ്പാക്കുക, തീവ്രത അളക്കാന്‍ കമ്മീഷനെ നിയമിക്കുക,  തീവ്രത കുറഞ്ഞു പോയി എന്ന് കണ്ടെത്തിയാല്‍ കുറ്റക്കാരന് സ്ഥാനക്കയറ്റം നല്‍കുക തുടങ്ങിയ ആരോപണങ്ങളും നേരത്തെ തന്നെ ഉയര്‍ന്നതാണ്. അതേ  സമയം പാര്‍ട്ടി അംഗം ഏതെങ്കിലും ഒരു കുറ്റം ചെയത്ാല്‍ അയാളെ രക്ഷിക്കാനും പിന്നീട് അവസരം വരുമ്പോള്‍ അതെടുത്തു ഉപയോഗിക്കാനും സി.പി.എം മടിക്കില്ല. കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി മുന്‍ എംഎല്.എ ക്കെതിരെ രണ്ടര വര്‍ഷം മുമ്പ് പരാതി ഉണ്ടായപ്പോള്‍ വലിയ കോലഹലമുണ്ടായിട്ടും പാര്‍ട്ടി അയാളെ രക്ഷിച്ചു. എന്നാല്‍ പിന്നീട് ലൗജിഹാദ് വിഷയത്തില്‍ ചില ഉന്നതരുമായി ഇടഞ്ഞപ്പോള്‍ പഴയ ആരോപണം വച്ച് ഇപ്പോള്‍ നടപടിയെടുക്കുകയും ചെയ്തു. .  ആലപ്പുഴയിലെ പുതിയ പരാതിയുടെ അവസ്ഥ ഇതു തന്നെയായിരിക്കും ഇതുതന്നെയായിരിക്കുമെന്നാണ് കരുതേണ്ടത്.

Related posts:

Leave a Reply

Your email address will not be published.